EPL 2022 European Football Foot Ball International Football Top News transfer news

തുര്‍ക്കി യുവ താരത്തിനെ ബാഴ്സയിലേക്ക് പോകുന്നത് വിലക്കി ഓസില്‍

July 3, 2023

തുര്‍ക്കി യുവ താരത്തിനെ ബാഴ്സയിലേക്ക് പോകുന്നത് വിലക്കി ഓസില്‍

മുൻ റയൽ മാഡ്രിഡ് താരം മെസ്യൂട്ട് ഓസിൽ തുര്‍ക്കി താരമായ അർദ ഗൂളറിനോട് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഫെന്നര്‍ബാഷില്‍ തുടരാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നു.ഇപ്പോള്‍ ബാഴ്സലോണ പോലൊരു വലിയ ക്ലബിലെക്ക് മാറിയാല്‍ അത് യുവ താരത്തിന്‍റെ കരിയര്‍ ഉയര്‍ച്ചക്ക് നല്ലതല്ല എന്നാണു ഓസില്‍ പറയുന്നത്.

 

 

ഈ ഒരു സീസണില്‍ കൂടി ഫെന്നര്‍ബാഷിനു വേണ്ടി കളിച്ചതിന് ശേഷം അടുത്ത സീസണില്‍ മാത്രം ഏതു ക്ലബുമായും  കരാര്‍ ഒപ്പിട്ടാല്‍ മതി എന്നാണ് ഓസില്‍ ആവശ്യപ്പെടുന്നത്. മാഡ്രിഡിന്റെയും മറ്റ് യൂറോപ്യൻ ടീമുകളുടെയും നിരന്തരമായ പ്രയത്നങ്ങള്‍ മറികടന്നാണ് ബാഴ്സലോണ യുവ താരമായി ചര്‍ച്ച നടത്തിയത്.മുന്‍ ബാഴ്സ താരമായ ഡെക്കോയാണ് ഗൂളറുടെ എജന്റുമായി ചര്‍ച്ച നടത്തിയത്.ബാഴ്സ താരത്തിന്‍റെ റിലീസ് ക്ലോസ് ഈ വിന്‍ഡോയില്‍  അടക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.കൂടാതെ അടുത്ത സീസണില്‍ താരത്തിന്  ഫെന്നര്‍ബാഷില്‍ തന്നെ കളിക്കാനുള്ള ഓപ്ഷനും   നല്‍കാം എന്നും ഉറപ്പ് കറ്റാലന്‍ ക്ലബ്‌ നല്‍കിയിട്ടുണ്ട്.

 

 

 

Leave a comment