അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ബാഴ്‌സലോണയ്ക്ക് യുവേഫയുടെ അനുമതി
2023/24 സീസണിൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ എഫ്‌സി ബാഴ്‌സലോണയ്ക്ക് യുവേഫയുടെ അനുമതി ലഭിച്ചതായി മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നു.കറ്റാലൻമാരുടെ പങ്കാളിത്തം നെഗ്രെയ്‌റ കേസ് കാരണം ചില അനിശ്ചിതത്വത്തില്‍ ആയിരുന്നു.ഇന്നലെ ആണ് യുവേഫ ബാഴ്സയുടെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു പങ്കെടുക്കുന്നതിനു വേണ്ടി പച്ച കൊടി കാണിച്ചത്.
മാച്ച് ഒഫീഷ്യലുകളെ സ്വാധീനിക്കാൻ റഫറി കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റിന് പണം നൽകിയെന്നായിരുന്നു ബാഴ്‌സക്ക് മേല്‍ ഉള്ള കുറ്റം.ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കളിക്കാരുടെയും റഫറിമാരുടെയും നിയമപരമായ റിപ്പോർട്ടുകൾക്കാണ് പണം നൽകിയതെന്നും ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെ സ്വാധീനിക്കാനല്ലെന്നുമുള്ള ബ്ലൂഗ്രാന തങ്ങളുടെ നിലപാടിൽ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു.ഇനി ബാഴ്സക്ക് മുന്നില്‍ ഉള്ളത് തങ്ങളുടെ നിരപരാധിത്വം ലാലിഗക്ക് മുന്നിലും സ്പെയിന്‍ ഫുട്ബോളിനു മുന്നിലും തെളിയിക്കുക എന്നതാണ്.






































