EPL 2022 European Football Foot Ball International Football Top News transfer news

ഡൊമിനിക് സോബോസ്ലായുടെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ ധൃതിപ്പെട്ട് ലിവര്‍പൂള്‍ !!!!

July 1, 2023

ഡൊമിനിക് സോബോസ്ലായുടെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ ധൃതിപ്പെട്ട് ലിവര്‍പൂള്‍ !!!!

ആര്‍ബി ലെപ്സിഗ് താരമായ ഡൊമിനിക് സോബോസ്‌ലായിയെ സൈന്‍ ചെയ്യാന്‍ റിലീസ് ക്ലോസ് ട്രിഗർ ചെയ്യുമെന്ന് ലിവർപൂൾ ജര്‍മന്‍ ക്ലബിനെ അറിയിച്ചിരിക്കുന്നു.മിഡ്‌ഫീൽഡ് പുനർനിർമ്മാണം തുടരുന്ന ലിവര്‍പൂള്‍ ഈ അടുത്ത് ആണ് ലെപ്സിഗ് താരതിനുമേല്‍ ഉള്ള തങ്ങളുടെ താല്‍പര്യം പ്രകടമാക്കിയത്.ഉടന്‍ തന്നെ താരത്തിന്‍റെ മെഡിക്കല്‍ പൂര്‍ത്തിയാക്കി വാര്‍ത്ത ഒഫീഷ്യല്‍ ആക്കാന്‍ ഉള്ള തിരക്കില്‍ ആണ് ലിവര്‍പൂള്‍.

Liverpool close in on £60m Dominik Szoboszlai

 

താരത്തിന്‍റെ റിലീസ് ക്ലോസ് 70 മില്യണ്‍ യൂറോയാണ്.യൂർഗൻ ക്ലോപ്പിന്റെ രണ്ടാമത്തെ സൈനിങ്ങ് ആയ ഡൊമിനിക് മധ്യനിരയിലുടനീളമുള്ള വൈവിധ്യമാർന്ന റോളുകളിലും ഫോര്‍വേഡ് ലൈനിലും കൂടാതെ ഒരു സെന്റർ ഫോർവേഡായി പോലും കളിക്കാന്‍ പ്രാപ്തിയുള്ള താരമാണ്.അലക്‌സിസ് മാക് അലിസ്റ്ററിന്റെ ഒപ്പം ഡൊമിനിക്ക് കൂടി ചേരുന്നതോടെ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡ് പഴയ പ്രതാപത്തിലേക്ക് കുതിക്കും.ഹംഗറി ക്യാപ്റ്റൻ 2021-ൽ സഹോദര ക്ലബ്ബായ സാൽസ്ബർഗിൽ നിന്ന് ആണ്  ലെയ്പ്സിഗിൽ ചേർന്നത്.91 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 22 അസിസ്റ്റുകളും താരം ഇതുവരെ ലെപ്സിഗിനു വേണ്ടി  നേടിയിട്ടുണ്ട്.

 

 

Leave a comment