EPL 2022 European Football Foot Ball International Football Top News transfer news

രണ്ടു വര്‍ഷ ഡീലില്‍ സീസർ അസ്പിലിക്യൂറ്റയെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ്

July 1, 2023

രണ്ടു വര്‍ഷ ഡീലില്‍ സീസർ അസ്പിലിക്യൂറ്റയെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ്

ചെൽസിയിലെ വെറ്ററൻ താരം സീസർ അസ്പിലിക്യൂറ്റയെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ് ധാരണയിൽ എത്തിയതായി റിപ്പോര്‍ട്ട്.33 കാരനായ ഡിഫൻഡർ കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ബാഴ്‌സലോണയുമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ അവസാന ലാപില്‍ അദ്ദേഹം ചെല്‍സിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.ഈ സമ്മറില്‍ താരം ഇന്‍റര്‍ മിലാനുമായി കടുത്ത ചര്‍ച്ചയില്‍ ആയിരുന്നു.താരം മിലാന്‍ ടീമില്‍ ചേരുമെന്ന അഭ്യൂഹവും വളരെ ശക്തം ആയിരുന്നു.

Cesar Azpilicueta: Chelsea FC demand £7m to sell as defender agrees bumper  Barcelona contract | Evening Standard

എന്നാല്‍ ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ഏറെ മുന്നില്‍ എത്തിയിരിക്കുന്നു അത്ലറ്റിക്കോ മാഡ്രിഡ്‌.താരത്തിന്‍റെ ജന്മനാട്ടില്‍ പോകാം എന്നത് ആണ്  അസ്പിലിക്യൂറ്റയെ മാഡ്രിഡിലേക്ക്  അടുപ്പിക്കുന്നത്.ഒരു ഇടപാട് പൂർത്തിയായതായി ഫാബ്രിസിയോ റൊമാനോ അവകാശപ്പെടുന്നുണ്ട് എങ്കിലും ഈ ഡീലിനെ കുറിച്ച് ഒഫീഷ്യല്‍ ആയി ചെല്‍സിയും താരവും അത്ലറ്റിക്കോ മാഡ്രിഡും ഒന്നും തന്നെ പറഞ്ഞിട്ടില്ല.ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആയിരിക്കും താരം ചെല്‍സി വിടാന്‍ പോകുന്നത്.

Leave a comment