EPL 2022 European Football Foot Ball International Football Top News transfer news

നിക്കോളാസ് ജാക്‌സണ്‍ ചെല്‍സിയിലെക്ക് ഉള്ള നീക്കം പൂര്‍ത്തിയാക്കി

July 1, 2023

നിക്കോളാസ് ജാക്‌സണ്‍ ചെല്‍സിയിലെക്ക് ഉള്ള നീക്കം പൂര്‍ത്തിയാക്കി

വിയാറയൽ ഫോർവേഡ് നിക്കോളാസ് ജാക്‌സണുമായി എട്ട് വർഷത്തെ കരാറിൽ ചെൽസി ഒപ്പുവച്ചു.ഫ്രാൻസ് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന് ശേഷം 2023 ലെ ചെൽസിയുടെ രണ്ടാമത്തെ വേനൽക്കാല സൈനിംഗാണ് ജാക്ക്സണ്‍.37 മില്യൺ യൂറോയ്ക്കാണ് താരത്തിനെ ചെല്‍സി സൈന്‍ ചെയ്തിരിക്കുന്നത്., ആസ്റ്റൺ വില്ലയിൽ നിന്നും എവർട്ടണിൽ നിന്നും ജാക്‌സണെ സൈന്‍ ചെയ്യാന്‍ ശ്രമം നടന്നിരുന്നു എങ്കിലും ചെല്‍സിക്ക് ട്രാന്‍സ്ഫര്‍ വാറില്‍  തുടക്കം മുതല്‍ക്ക് തന്നെ  മേല്‍ക്കൈ ലഭിച്ചിരുന്നു.

Nicolas Jackson: Chelsea hoping to benefit from sliding doors moment after  collapse of Bournemouth move | Football News | Sky Sports

2021-22ൽ ആണ്  വിയാറിയലിനുവേണ്ടി സീനിയർ ടീമിൽ അരങ്ങേറ്റം താരം കുറിച്ചത്.കഴിഞ്ഞ കൊല്ലം   ആയിരുന്നു  താരത്തിന്‍റെ ബ്രേക്ക് ഔട്ട്‌ സീസണ്‍.38 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ താരത്തിനെ പല മുന്‍ നിര ലീഗ് ക്ലബുകളും സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നു.22 വയസ്സുള്ള സെനഗല്‍ താരം ഇനി മുതല്‍ പോച്ചേട്ടീനോയുടെ കീഴില്‍ ഈ സീസണ്‍ മുതല്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന ചെല്‍സിയുടെ  പുതിയ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ അങ്കം ആയേക്കും.

Leave a comment