റൂബൻ ലോഫ്റ്റസ്-ചീക്ക് എസി മിലാനിലേക്ക് ഒഫീഷ്യലായി മാറി
എസി മിലാൻ ചെൽസിയിൽ നിന്ന് മിഡ്ഫീൽഡർ റൂബൻ ലോഫ്റ്റസ്-ചീക്കിനെ നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു.സീരി എ ഭീമൻമാരായ മിലാൻ 15 മില്യൺ പൗണ്ടും ആഡ്-ഓണുകളും നൽകുമെന്ന് ആണ് റിപ്പോർട്ട്.27 കാരനായ മിഡ്ഫീൽഡർ യുവതാരമായിരുന്ന കാലം മുതൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലായിരുന്നു കളിച്ച് വളര്‍ന്നത്.ക്രിസ്റ്റൽ പാലസിനും ഫുൾഹാമിനും വേണ്ടി അദ്ദേഹം ഓരോ സീസണിലും ലോണിൽ കളിച്ചിട്ടുമുണ്ട്.
ചെൽസിക്ക് വേണ്ടി 103 പ്രീമിയർ ലീഗ് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.2018-19ൽ 10 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയതാണ് ബ്ലൂസ് ജേഴ്സിയിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസൺ.വന്‍ വിറ്റൊഴിക്കല്‍ നടത്തുന്ന ചെല്‍സി ടീമില്‍ നിന്ന് താരത്തിനെ വാങ്ങിയ മിലാന്‍ തങ്ങളുടെ കോച്ച് ആയ പിയോളിയുടെ പുതിയ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റിനു റൂബന്റെ സേവനം വളരെ മൂല്യം ഉള്ളത് ആയിരിക്കുമെന്ന് കരുതുന്നു.






































