തുര്‍ക്കി താരത്തിന്റെ സൈനിങ്ങ് റേസില്‍ ബാഴ്സക്ക് നേരിയ ലീഡ്
തുര്‍ക്കി യുവ താരമായ ആര്‍ധ ഗൂളറിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ വലിയ പുരോഗതി കൈവരിച്ച് ബാഴ്സലോണ.ഇന്നലെ താരത്തിന്റെ കുടുംബത്തെ കാണാന്‍ ബാഴ്സയുടെ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോ തുർക്കിയിലേക്ക് പോയിരുന്നു.റിപ്പോര്‍ട്ട് പ്രകാരം ബാഴ്സയുടെ ഡീല്‍ അടുത്ത സീസണില്‍ താരത്തിനെ സൈന്‍ ചെയ്യാനും ഈ വര്‍ഷത്തില്‍ അദ്ധേഹത്തെ തന്റെ ക്ലബ് ആയ ഫെന്നര്ബാഷില് തുടരാന്‍ അനുവദിക്കുകയും ചെയ്യാന്‍ ആണ്.
ഇത് താരത്തിനും ക്ലബിനും ചേര്‍ന്ന ഒരു പ്രൊപോസല്‍ ആണ്.ഡെക്കോ നല്കിയ ഡീല്‍ അംഗീകരിക്കാന്‍ തനിക്ക് കുറച്ച് സമയം വേണമെന്ന് താരം ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് ബാഴ്സക്ക് തികച്ചും നല്ല ഒരു സൂചനയാണ്.എന്നാല്‍ ഇവിടെയുള്ള കുഴപ്പം എന്തെന്നാല്‍ മുന്‍നിര ക്ലബുകള്‍ ആയ റയല്‍ മാഡ്രിഡ് ,എസി മിലാന്,പിഎസ്ജി,സിറ്റി എന്നിവര്‍ താരത്തിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ നിലനില്‍ക്കുന്നുണ്ട്.ഇവര്‍ ഇതിലും നല്ല ഒരു ഓഫര്‍ കൊണ്ടുവരുകയാണ് എങ്കില്‍ ഒരു പക്ഷെ താരത്തിന്റെ മനസ്സ് മാറിയേക്കാം.






































