ബെൽജിയൻ മൂന്നാം ഡിവിഷൻ ക്ലബ്ബിന്റെ പുതിയ ഉടമയാകാൻ കാന്റെ ഒരുങ്ങുന്നു
മുന്‍ ചെല്‍സി താരവും നിലവില്‍ സൗദി അറേബ്യൻ ക്ലബ് ആയ അൽ-ഇത്തിഹാദിനു വേണ്ടി സൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത എങ്കാളോ കാന്‍റെ ബെൽജിയൻ മൂന്നാം ഡിവിഷൻ ടീമായ റോയൽ എക്സൽസിയർ വിർട്ടണെ സ്വന്തമാക്കിയിരിക്കുന്നു.മിഡ്ഫീൽഡർ ജൂലൈ 1 മുതൽ ഉടമസ്ഥാവകാശം ഏറ്റെടുക്കുമെന്ന് ക്ലബ് വ്യാഴാഴ്ച അറിയിച്ചു.
ലക്സംബർഗ് അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ക്ലബ്, ഇടപാടിന്റെ സാമ്പത്തിക വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.” ഒരു മികച്ച ഫുട്ബോളര്‍ എന്നത് മാത്രമല്ല കാന്‍റെയുടെ ഗുണം.എല്ലാ ആളുകളെയും ഒരുപോലെ ഇഷ്ട്ടപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന പെരുമാറ്റം ആണ് അദ്ദേഹത്തിന് ഉള്ളത്.അതിനാല്‍ ക്ലബിന്റെ താക്കോൽ അദ്ദേഹത്തിന് നല്‍കാന്‍ തങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ.എല്ലാ കടത്തിൽ നിന്നും മുക്തമായ, നല്ല സാമ്പത്തിക ആരോഗ്യമുള്ള ഒരു ക്ലബ്ബിനെ ഞങ്ങള്‍ അദ്ദേഹത്തിന് മുന്നിലേക്ക് നീട്ടുന്നത്.”






































