EPL 2022 European Football Foot Ball International Football Top News transfer news

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങാന്‍ ആവുന്ന അവസരം തട്ടി കളഞ്ഞ് ജോസ് മൊറീഞ്ഞോ

June 30, 2023

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങാന്‍ ആവുന്ന അവസരം തട്ടി കളഞ്ഞ് ജോസ് മൊറീഞ്ഞോ

സൗദി അറേബ്യന്‍ ക്ലബ്‌ ആയ അൽ ഹിലാലില്‍ നിന്ന് ലഭിച്ച വന്‍ ഓഫര്‍ നിരസിച്ച് റോമയില്‍ തുടരാന്‍ തീരുമാനിച്ച് ജോസേ മൊറീഞ്ഞോ.ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് മോറീഞ്ഞോക്ക് 30 മില്യൺ യൂറോ ഓരോ വര്‍ഷവും നല്‍കും എന്നായിരുന്നു ഓഫര്‍.എന്നാല്‍ റോമയില്‍ താന്‍ തുടങ്ങിവെച്ച പ്രൊജക്റ്റ്‌ തുടരാന്‍ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

 

റോമയില്‍ നിലവില്‍ മൊറീഞ്ഞോക്ക് ലഭിക്കുന്ന സാലറി ഏകദേശം 8.1 മില്യണ്‍ യൂറോയാണ്.ലോക ഫുട്ബോളില്‍ മാനേജര്‍മാര്‍ക്കുള്ള സാലറി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മൊറീഞ്ഞോ ഇപ്പോള്‍ ഉള്ളത്.വന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ റോമന്‍ ക്ലബുമായും ആരാധകരുമായും വളരെ അടുത്ത സൗഹൃദം സ്ഥാപ്പിക്കാനും ജോസിന് കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ ആഴ്ച്ച അല്‍ ഹിലാല്‍ യുവന്‍റ്റസ് കോച്ച് ആയ മാസിമിലിയാനോ അലെഗ്രിയെ ടീമിലേക്ക്  കൊണ്ട് വരാന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ അദ്ദേഹവും ഓഫര്‍ ഹിലാലിന്റെ ഓഫര്‍ നിരസിച്ചിരുന്നു.

Leave a comment