ആഷസ് രണ്ടാം ടെസ്റ്റ് രണ്ടാം ദിനം : ബെൻ ഡക്കറ്റിൻറെ മികവിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സിൽ പൊരുതുന്നു
ലോർഡ്‌സിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി. ആദ്യം പന്ത് കൊണ്ടും പിന്നീട് ബാറ്റുകൊണ്ടും മെച്ചപ്പെട്ട പ്രകടനവുമായി ഇംഗ്ലണ്ട് തിളങ്ങി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയ റൺസ് കുന്നുകൂട്ടിയപ്പോൾ ഇംഗ്ലണ്ട് പതറി, എന്നാൽ സ്റ്റീവ് സ്മിത്ത് മറ്റൊരു ആഷസ് സെഞ്ച്വറിയുമായി ചരിത്രമെഴുതിയപ്പോഴും ഓസ്‌ട്രേലിയൻ ബാറ്റിംഗ് യൂണിറ്റിനെ വേഗത്തിൽ പുറത്താക്കാൻ ഇംഗ്ലണ്ട് സീമർമാർ എല്ലാ മുറകളും പുറത്തെടുത്തു.
രണ്ടാം ദിനം ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 278 എന്ന നിലയിൽ ഇന്നിങ്ങ്സ് അവസാനിച്ചപ്പോൾ , ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416ന് 138 റൺസിന് പിന്നിലാണ്.
തങ്ങളുടെ ഓപ്പണർമാരായ ബെൻ ഡക്കറ്റും സാക്ക് ക്രാളിയും തങ്ങളുടെ സ്‌കോറിംഗ് നിരക്ക് വർദ്ധിപ്പിക്കുന്നതിന് മുമ്പ് പുതിയ പന്തിനെ അതിജീവിച്ചു. 91 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ആണ് അവർ നേടിയത്. കരളിയ നഥാൻ ലിയോൺ ആണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ 97 റൺസ് കൂട്ടുകെട്ട് കൂട്ടിച്ചേർത്ത ഡക്കറ്റും ഒല്ലി പോപ്പും മികച്ച സ്വഭാവം പ്രകടിപ്പിച്ചു.
ഒന്നാം ഇന്നിംഗ്‌സിലെ ഒരു വലിയ സ്‌കോറിനായി ഇംഗ്ലണ്ട് ഉറച്ച വേദിയൊരുക്കുകയാണെന്ന് തോന്നിയപ്പോൾ, അവർ വിക്കറ്റുകൾ നഷ്ടമായി. അവസാന സെഷന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിന് 34 റൺസിന് 3 വിക്കറ്റ് നഷ്ടമായി. ഓലി പോപ്പ്, ബെൻ ഡക്കറ്റ്, ജോ റൂട്ട് എന്നിവരെല്ലാം പെട്ടെന്ന് വീണു, ഇത് ഓസ്‌ട്രേലിയക്ക് നേട്ടമായി.
ജോഷ് ഹേസിൽവുഡിൻറെ പന്തിൽ ബെൻ ഡക്കറ്റ് 98 റൺസിൽ വീണു, മിച്ചൽ സ്റ്റാർക്കിനെതിരെ തെറ്റായി പുൾ ഷോട്ട് കളിക്കുന്നതിനിടെ ജോ റൂട്ട് 10 റൺസിന് പുറത്തായി. എന്നിരുന്നാലും, അഞ്ചാം വിക്കറ്റിൽ 56 റൺസിന്റെ അപരാജിത കൂട്ടുകെട്ട് ഹാരി ബ്രൂക്കും ബെൻ സ്റ്റോക്സും ഇംഗ്ലണ്ടിനെ വീണ്ടും കളിയിലേക്ക് തിരികെ കൊണ്ടുവന്നു എന്ന് തന്നെ പറയാം. .
അവസാന സെഷനിൽ ഗ്രൗണ്ടിൽ നിന്ന് പരിക്കേറ്റ് നഥാൻ ലിയോൺ മൈതാനം വിട്ടത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി. അദ്ദേഹം ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.. തുടർച്ചയായ 100 ടെസ്റ്റുകൾ പൂർത്തിയാക്കിയ ഓഫ് സ്പിന്നർ ടെസ്റ്റിന്റെ ബാക്കി ഭാഗങ്ങളിൽ ഫീൽഡ് ചെയ്യാനിടയില്ല.






































