ഇനിയും ക്ഷമിക്കാന്‍ വയ്യ ; പോഗ്ബയ്ക്ക് ഓഫറുകൾ ക്ഷണിച്ച് യുവന്റസ്
പോൾ പോഗ്ബയ്ക്കായി യുവന്റസ് ഓഫറുകൾ ക്ഷണിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ ആണ് മിഡ്ഫീൽഡർ യുവെയിലേക്ക് തിരിച്ചെത്തിയത്.എന്നാൽ പ്രീസീസണിലെ കാൽമുട്ടിനേറ്റ പരിക്കും മാനേജ്മെന്റുമായുള്ള തീരാത്ത വഴക്കും മൂലം താരത്തിന്റെ യുവേയിലേക്ക് ഉള്ള തിരിച്ചുവരവ് വന്‍ ദുരന്തം ആയിരുന്നു.താരം കഴിഞ്ഞ സീസണില്‍ ഓള്‍ഡ് ലേഡിക്ക് വേണ്ടി 172 മിനുറ്റ് മാത്രമേ ഫുട്ബോള്‍ കളിച്ചിട്ടുള്ളൂ.
അതിനാല്‍ താരത്തിനെ കിട്ടുന്ന വിലക്ക് വില്ക്കാന് ആണ് കോച്ചും നിലവിലെ പുതിയ മാനേജ്മെന്റും തീരുമാനിച്ചിരിക്കുന്നത്.പോഗ്ബക്ക് യുവെയില്‍ ഫോം വീണ്ടെടുക്കാന്‍ തന്നെ ആണ് താല്പര്യം.നിലവില്‍ പോഗ്ബ മിയാമിയിൽ പ്രീസീസൺ പരിശീലനത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്.ടീം തങ്ങളുടെ പരിശീലന സെഷനുകള്‍ ആരംഭിക്കുന്നതിന് എട്ടു ദിവസം(ജൂലൈ 2) മുന്‍പ് തന്നെ താരം ടീം കാമ്പില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.






































