തനിക്ക് വേണ്ടി ബിഡ് സമര്‍പ്പിക്കാന്‍ ബാഴ്സലോണക്ക് ഏഴു ദിവസം നല്‍കി മാർസെലോ ബ്രോസോവിച്ച്
ഇന്‍റര്‍ മിലാന്‍ മിഡ്ഫീല്‍ഡര്‍ മാർസെലോ ബ്രോസോവിച്ച് ഒടുവില്‍ തനിക്ക് പറ്റിയ ഒരു ബിഡ് സമര്‍പ്പിക്കാന്‍ ബാഴ്സലോണക്ക് ഏഴു ദിവസം സമയം നല്‍കിയിരിക്കുന്നു.താരത്തിന്‍റെ ഏജന്റും ക്ലബ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ ആണ് ഈ തീരുമാനത്തിലേക്ക് ഇരു പാര്‍ട്ടികളും എത്തിയത്.താരത്തിനെ സൈന്‍ ചെയ്യാന്‍ സൗദി ക്ലബ് ആയ അല്‍ നാസറും രംഗത്ത് ഉണ്ട്.അതാണ് ബാഴ്സക്ക് ഇപ്പോഴുള്ള പ്രധാന തലവേദന.
ബാഴ്സ താരത്തിന് സാലറിയായി എത്രയാണ് നല്‍കാന്‍ പോകുന്നത് എന്നതും ഇപ്പോഴും വ്യക്തം അല്ല.എന്നാല്‍ അല്‍ നാസര്‍ താരത്തിന് ഒരു വര്‍ഷത്തില്‍ നല്‍കാന്‍ പോകുന്നത് 20 മില്യണ്‍ യൂറോയാണ്.വലിയ വേതനം ആണെങ്കിലും ബാഴ്സയില്‍ കളിക്കുക എന്നത് തന്നെ ആണ് താരത്തിന്‍റെ പ്രധാന ലക്‌ഷ്യം.താരത്തിനെ സാവിക്കും ആവശ്യമുണ്ട്.ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ കിമ്മിച്ച് ആയിരുന്നു സാവിയുടെ ആദ്യത്തെ ഓപ്ഷന്‍ എങ്കിലും അദ്ദേഹത്തിന്റെ വലിയ ട്രാന്‍സ്ഫര്‍ ഫീസ് നല്‍കാന്‍ ബാഴ്സക്ക് ഒരു വഴിയും ഇല്ലായിരുന്നു.






































