ബയേണുമായി കരാറില്‍ എത്തുന്നതിന്റെ വക്കില്‍ കിം മിൻ-ജെ
ട്രാൻസ്ഫർ വിപണിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു തിരിച്ചടി.കിം മിൻ-ജെ ബയേൺ മ്യൂണിക്കുമായി “സമ്പൂർണ വാക്കാലുള്ള കരാറിൽ” എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരിക്കുന്നു.അദ്ദേഹത്തെ 2028 വരെ ആണ് ബവേറിയൻ ഭീമന്മാര്‍ സൈന്‍ ചെയ്തിരിക്കുന്നത്.യുണൈറ്റഡിന് ഡിഫൻഡറിൽ താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും ചർച്ചകൾ എവിടെയും എത്തിയില്ല.ഒരു ബിഡ് പോലും സമര്‍പ്പിക്കാന്‍ പോലും അവര്‍ക്ക് ആയില്ല.
ലൂക്കാസ് ഹെർണാണ്ടസ്,ബെഞ്ചമിന്‍ പവാര്‍ഡ് എന്നീ താരങ്ങളുടെ ഭാവി അനിശ്ചിതത്തില്‍ ഇരിക്കെ പ്രതിരോധത്തില്‍ വലിയ ഇന്‍വെസ്റ്റ്‌മെന്റുകള്‍ വരുത്താനുള്ള തീരുമാനത്തില്‍ ആണ് ബയേണ്‍ മാനെജ്മെന്റ്.കിമിന്‍റെ സൈനിങ്ങ് നഷ്ട്ടപ്പെടുത്തിയത് യുണൈട്ടഡ് ആരാധകരില്‍ വലിയ രീതിയില്‍ ഉള്ള അമര്‍ഷം ഉയരാന്‍ സാധ്യതയുണ്ട്.എന്തെന്നാല്‍ മറ്റുള്ള പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരി എറിയുമ്പോള്‍ ടെന്‍ ഹാഗിനു വേണ്ട താരങ്ങളെ ഒന്നും സൈന്‍ ചെയ്യാന്‍ റെഡ് ഡെവിള്‍സ് മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല.ഇതിനെതിരെ പലപ്പോഴായി ടെന്‍ ഹാഗ് മാനേജ്മെന്റുമായി കോര്‍ത്തിട്ടുണ്ട്.






































