സിറ്റിയെ കടത്തിവെട്ടി ആഴ്സണല്‍ !!!!!!
വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റന്‍ ആയ ഡെക്ലാൻ റൈസിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ നിന്ന് മാഞ്ചസ്റ്റർ സിറ്റി പിന്‍മാറിയിരിക്കുന്നു.പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ചൊവ്വാഴ്ച ഇംഗ്ലണ്ട് ഇന്റർനാഷണലിനായി 90 മില്യൺ പൗണ്ട് ബിഡ് സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഇത് വെസ്റ്റ് ഹാം നിരസിച്ചതായാണ് വാര്‍ത്തകള്‍ വന്നിരുന്നത്.ഇപ്പോള്‍ താരത്തിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ ആകെ നിലനില്‍ക്കുന്നത് ആഴ്സണല്‍ മാത്രം ആണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിനു വേണ്ടി ഒരു പുതുക്കിയ ബിഡ് ആഴ്സണല്‍ സമര്‍പ്പിച്ചിട്ടുണ്ട്.100 മില്യണ്‍ ഫീസും 5 മില്യണ്‍ ആഡ് ഓണ്‍ തുകയും ആണ് ബിഡില്‍ ഉള്‍പ്പെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനു വെസ്റ്റ് ഹാം സമ്മതം മൂളിയെക്കും.റൈസിന് വേണ്ടി കുറഞ്ഞത് 100 മില്യണ്‍ യൂറോ എങ്കിലും വേണം എന്ന നിലപാടില്‍ ആയിരുന്നു അവര്‍ തുടക്കം മുതലെ.താരം ഉടന്‍ തന്നെ ആഴ്സണലിലേക്ക് മെഡിക്കല്‍ പൂര്‍ത്തിയാക്കാന്‍ പോയേക്കും.






































