കെയ് ഹാവെർട്ട്സിന്‍റെ സൈനിംഗ് ആഴ്സണല്‍ പ്രഖ്യാപിച്ചു
അഞ്ച് വർഷത്തെ കരാറിൽ ചെൽസിയിൽ നിന്ന് ജർമ്മൻ ഫോര്‍വേഡ് ആയ കെയ് ഹാവെർട്‌സിനെ സൈൻ ചെയ്തതായി ആഴ്‌സനൽ സ്ഥിരീകരിച്ചു.താരത്തിനെ ഏകദേശം 65 മില്യണ്‍ യൂറോക്ക് ആണ് ആഴ്സണല്‍ സ്വന്തമാക്കിയത്.താരത്തിന്‍റെ പ്രകടനം വിലയിരുത്തി ആഡ് ഓണ്‍ ആയി 3 മില്യണും ട്രാന്‍സ്ഫര്‍ ഫീസായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഈ സമ്മറിലെ ആഴ്സണലിന്റെ ആദ്യത്തെ വില കൂടിയ സൈനിങ്ങ് ആണിത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വെസ്റ്റ് ഹാം മിഡ്ഫീല്‍ഡര്‍ ആയ ഡേക്ലാന്‍ റൈസ് ആണ് അവരുടെ അടുത്ത ടാര്‍ഗറ്റ്.ചെല്‍സിയില്‍ താരം സ്ട്രൈക്കര്‍ റോളില്‍ ആയിരുന്നു കളിച്ചത് എങ്കിലും ആഴ്സണലില്‍ താരത്തിനെ മിഡ്ഫീല്‍ഡ് പൊസിഷനില്‍ കളിപ്പിക്കാന്‍ ആണ് താന്‍ ഇഷ്ട്ടപ്പെടുന്നത് എന്ന് മാനേജര്‍ മൈക്കല്‍ ആര്‍റെറ്റ വെളിപ്പെടുത്തിയിരുന്നു.ആഴ്സണല്‍ പോലുള്ള ഇംഗ്ലീഷ് ഫുട്ബോളിന്‍റെ ചരിത്രം നിറഞ്ഞു നില്‍ക്കുന്ന ഒരു ക്ലബിലെക്ക് വരാന്‍ തനിക്ക് അതിയായ ആവേശം ഉണ്ട് എന്ന് മാധ്യമങ്ങളെ അബിസംബോധന ചെയ്ത കായി ഹാവേര്‍ട്ട്സ് പറഞ്ഞു.






































