സഗോൽസെം ബികാഷ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് !!!!!
വിങ്ങർ സഗോൽസെം ബികാഷ് സിങ്ങിനെ സൈന്‍ ചെയ്യുന്നതിന്‍റെ വക്കില്‍ എത്തി കേരള ബ്ലാസ്ട്ടേഴസ്.രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ട താരം 2025 വരെ കേരളയില്‍ കളിക്കും.നീട്ടാനുള്ള ഓപ്ഷനുമുണ്ട്,കരാറില്‍.ഒരു കളിക്കാരനെന്ന നിലയിൽ ബികാഷിന്റെ വളർച്ച വേഗത്തില്‍ ആക്കാന്‍ അടുത്ത സീസൺ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിൽ ലോണിൽ ചെലവഴിക്കുമെന്നും ബ്ലാസ്ട്ടേഴസ് വെളിപ്പെടുത്തിയിരിക്കുന്നു.
“കേരളാ ബ്ലാസ്റ്റേഴ്‌സ് പോലൊരു ക്ലബ്ബിന്റെ റഡാറിൽ സ്ഥാനം പിടിക്കുക എന്നത് ഒരു വലിയ കാര്യം ആയി ഞാന്‍ കാണുന്നു.ക്ലബിലെ ഒരങ്കം ആവുക എന്നത് തന്നെ എന്‍റെ വലിയ ഒരു സ്വപ്നം ആണ്.നിലവിൽ എന്റെ ശ്രദ്ധ മൊഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്തുക എന്നത് ആണ്.അവിടെയുള്ള സമയങ്ങളിൽ കഴിയുന്നത്ര പഠിക്കാനും വളരാനും ഞാന്‍ ആഗ്രഹിക്കുന്നു.”സഗോൽസെം ബികാഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.പതിവായി കളിക്കാൻ സമയം ബികാഷിനു വേണം എന്ന് തങ്ങള്‍ കരുതുന്നതായും ഈ അവസരത്തിൽ അദ്ദേഹത്തിന് സമയം വേണ്ടുവോളം നല്‍കാനുമാണ് മാനെജ്മെന്റ് തീരുമാനം എന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു.






































