ഫിറ്റ്നെസ് വീണ്ടെടുക്കുന്നതില്‍ വലിയ മുന്നേറ്റം വരുത്തി ബുമ്ര
ജസ്പ്രീത് ബുംറ എപ്പോഴാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നത്? പരിക്കേറ്റ പേസറിനോ അദ്ദേഹത്തിന്‍റെ ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ ടീമിനോ ഇതിനു ഉത്തരം ഇല്ല.എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസവും സന്തോഷവും പകര്‍ന്നു കൊണ്ട് ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) നെറ്റ്‌സിൽ ബുംറ ഏഴ് ഓവർ ബൗൾ ചെയ്തിരിക്കുന്നു.
ഇത് 2023 ലോകകപ്പ് വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു നേരിയ ശുഭാപ്തിവിശ്വാസം നല്‍കുന്നു.മാർച്ചിൽ ന്യൂസിലൻഡിൽ വെച്ച് ആവർത്തിച്ചുള്ള നടുവേദനയ്ക്ക് ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു, അതിനുശേഷം താരം തിരിച്ചുവരവിന്‍റെ പാതയില്‍ ആണ്.ഇത്തരത്തിലുള്ള പരിക്കിന്, നിരന്തരമായ നിരീക്ഷണം ആവശ്യമായതിനാൽ താരം എപ്പോള്‍ പിച്ചിലേക്ക് മടങ്ങി എത്തും എന്ന് പറയുക ബുദ്ധിമുട്ടാണ്.തുടക്കത്തില്‍ വളരെ ചെറിയ വര്‍ക്ക് ലോഡില്‍ കളി ആരംഭിച്ച താരം പതുക്കെ പതുക്കെ തന്‍റെ ബാര്‍ ഉയര്‍ത്തുന്നുണ്ട്.“അടുത്ത മാസം അദ്ദേഹം കുറച്ച് പരിശീലന മത്സരങ്ങൾ കളിക്കും, തുടർന്ന് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് വിലയിരുത്തിയതിന് ശേഷം മാത്രമേ അദ്ദേഹത്തിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ച് സിലക്ഷന്‍ കമിറ്റീ ചിന്തിക്കുകയുള്ളൂ.






































