Cricket cricket worldcup Cricket-International Top News

ഐസിസി ലോകകപ്പ് 2023 ഷെഡ്യൂൾ:ഒക്‌ടോബർ 08 ന് ഓസ്‌ട്രേലിയക്കെതിരെ ഹരിശ്രീ കുറിക്കാന്‍ ഇന്ത്യ

June 27, 2023

ഐസിസി ലോകകപ്പ് 2023 ഷെഡ്യൂൾ:ഒക്‌ടോബർ 08 ന് ഓസ്‌ട്രേലിയക്കെതിരെ ഹരിശ്രീ കുറിക്കാന്‍ ഇന്ത്യ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 2023 ഏകദിന ലോകകപ്പിന്റെ ഷെഡ്യൂൾ ഇന്ന് മുംബൈയില്‍ വെച്ച് ഐസിസി പ്രഖ്യാപ്പിച്ചു.ഒക്ടോബർ 05 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലാൻഡ് ടീമുകള്‍ തമ്മില്‍ പോരാടും.ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ചെന്നൈയിൽ ആരംഭിക്കും.

ICC Men's Cricket World Cup 2023 schedule announced

 

 

അതേസമയം ലോക ക്രിക്കറ്റിലെ ഏറ്റവും ഗ്ലാമറസ്‌ ആയ ഇന്ത്യ – പാക്കിസ്ഥാന്‍  പോരാട്ടം അഹമ്മദാബാദില്‍ വെച്ച് ഒക്ടോബർ 15 ന് നടക്കും.1992 ലും 2007 ലും രണ്ട് തവണ മാത്രമാണ് ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം ഇല്ലാതെ ഇരുന്നത്.ശേഷിക്കുന്ന  എല്ലാ ലോകക്കപ്പിലും ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്.50 ഓവർ ഫോർമാറ്റിൽ പാകിസ്ഥാൻ ഇതുവരെ ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല.പന്ത്രണ്ട് നവംബറിന് ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കും. നവംബര്‍ പതിനഞ്ചിനും പതിനാറിനും സെമിഫിനലുകളും 19 നവംബറിന് അഹമദാബാദില്‍ വെച്ച് ഫൈനല്‍ മത്സരവും അരങ്ങേറും.

Leave a comment