നിബന്ധനകൾ എല്ലാം അംഗീകരിച്ച ഫ്രഞ്ച് താരം തുറം ഇന്‍റര്‍ മിലാനിലേക്ക് !!!!!!
റിപ്പോർട്ടുകൾ പ്രകാരം, ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ച് സ്‌ട്രൈക്കർ മാർക്കസ് തുറം 5 വർഷത്തെ കരാറില്‍ ഇന്‍റര്‍ മിലാനുമായി ഒന്നിക്കാന്‍ ഒരുങ്ങുന്നു.താരം ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് മിലാനിലേക്ക് പോകുന്നത്.താരത്തിന് മിലാന്‍ നല്‍കുന്നത് 6 മില്യൺ യൂറോയാണ്.ലോകക്കപ്പ് ഫൈനലില്‍ മികച്ച പ്രകടനത്തോടെ പല മുന്‍ നിര ക്ലബുകളുടെയും ശ്രദ്ധ താരം പിടിച്ചു പറ്റിയിരുന്നു.
പിഎസ്ജി,ആര്‍ബി ലെപ്സിഗ് ,കഴിഞ്ഞ വിന്റര്‍ വിന്‍ഡോയില്‍ ബാഴ്സലോണയും താരത്തിനെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ എഡിൻ സെക്കോ,ലുക്കാക്കു എന്നിവരുടെ വിട വാങ്ങല്‍ ഒരു പുതിയ സ്ട്രൈക്കറേ എത്രയും പെട്ടെന്ന് സൈന്‍ ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഇന്‍റര്‍ മിലാനെ നയിച്ചു.32 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 7 അസിസ്റ്റുകളുമായി തുറം ഈ സീസണ്‍ മികച്ച ഫിഗറോടെ ആണ് അവസാനിപ്പിച്ചിരിക്കുന്നത്. രണ്ടു സ്ട്രൈക്കറേ മുന്‍നിര്‍ത്തി കളിപ്പിക്കുന്ന ഇന്‍ററിന്റെ സ്റ്റൈലിനോട് നീതി പുലര്‍ത്താന്‍ തുറത്തിനു കഴിയും.ക്ലിനികല്‍ ഫിനിഷിങ്ങിനു പേര് കേട്ട ആളല്ല തുറം എങ്കിലും അര്‍ജന്‍ട്ടയിന്‍ സ്ട്രൈക്കര്‍ ആയ ലൗത്താറൊ മാര്‍ട്ടിനസിന്റെ സാന്നിധ്യം ഫ്രഞ്ച് ഫുട്ബോളറെ ഒരു സെക്കന്റ് സ്ട്രൈക്കര്‍ / വിങ്ങര്‍ എന്നിങ്ങനെ ഉപയോഗിക്കാന്‍ മാനേജര്‍ ആയ ഇന്‍സാഗിക്ക് കഴിയും.






































