EPL 2022 European Football Foot Ball International Football Top News transfer news

ആശയകുഴപ്പത്തില്‍ റാബിയോട്ട് ; മാനേജ്മെന്റിന്റെ പിടിപ്പുകേടില്‍ ക്ഷുഭിതന്‍ ആയി ടെന്‍ ഹാഗ്

June 27, 2023

ആശയകുഴപ്പത്തില്‍ റാബിയോട്ട് ; മാനേജ്മെന്റിന്റെ പിടിപ്പുകേടില്‍ ക്ഷുഭിതന്‍ ആയി ടെന്‍ ഹാഗ്

യുവന്‍റ്റസുമായി കരാര്‍ നീട്ടാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു  റാബിയോട്ട് ഇന്നലെ വരെ. എന്നാല്‍ അദ്ദേഹത്തിന്റെ എജന്റ്റ് ആയ   വെറോണിക്ക റാബിയോട്ടിനെ ഇന്നലെ രാത്രി  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനെജ്മെന്റ് ചര്‍ച്ച നടത്തിയത് മുതല്‍ കാര്യങ്ങള്‍ മാറി മറഞ്ഞിരിക്കുകയാണ്.താരത്തിനെ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ യുണൈറ്റഡിലേക്ക് വരാന്‍ വളരെ ഏറെ നിര്‍ബന്ധിക്കുന്നുണ്ട് റെഡ് ഡെവിള്‍സ് മാനേജര്‍ എറിക് ടെന്‍ ഹാഗ്.

 

കഴിഞ്ഞ വിന്‍റര്‍ ട്രാന്‍സ്ഫര്‍ മുതല്‍ യുണൈട്ടഡ് റാബിയോട്ടിനെ വിളിക്കുന്നുണ്ട്.എന്നാല്‍ യുണൈറ്റഡ്  ക്ലബിന്റെ ഉടമസ്ഥത ആര്‍ക്ക് ലഭിക്കും എന്നത് നിലവില്‍ ഉറപ്പില്ല.ഖത്തര്‍ ഫൌണ്ടേഷനും ബ്രിട്ടീഷ്‌ ശതകോടീശ്വരന്‍ ആയ സര്‍ ജിം റാറ്റ്ക്ലിഫും ആണ് നിലവില്‍ ക്ലബിന്റെ ബിഡ് യുദ്ധത്തില്‍ മുന്നില്‍ ഉള്ളത്.അതിനാല്‍ ഇതുവരെ ഈ സമ്മര്‍ വിന്‍ഡോയില്‍ ഒരു സൈനിങ്ങ് പോലും യുണൈട്ടഡ് നടത്തിയിട്ടില്ല.നിലവിലെ ഈ സാഹചര്യത്തില്‍ ക്ലബ് മാനേജ്മെന്റിന്റെ പിടിപ്പുകേടില്‍ ടെന്‍ ഹാഗ് വളരെ അധികം ക്ഷുഭിതന്‍   ആണ്.മറ്റുള്ള പ്രീമിയര്‍ ലീഗ് ക്ലബുകള്‍ മാര്‍ക്കറ്റില്‍ പണം വാരി എറിയുമ്പോള്‍ ഇവിടെ യുണൈട്ടഡിന് ഒരു ഫ്രീ ട്രാന്‍സ്ഫര്‍ പോലും നടത്താന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് വളരെ അധികം വിഷമം ഉണ്ട്.

Leave a comment