EPL 2022 European Football Foot Ball International Football Top News transfer news

നിക്കോളാസ് ജാക്ക്സണ്‍ ഇനി മുതല്‍ ചെല്‍സി താരം !!!!

June 26, 2023

നിക്കോളാസ് ജാക്ക്സണ്‍ ഇനി മുതല്‍ ചെല്‍സി താരം !!!!

പ്രമുഖ സ്പാനിഷ് കായിക പത്രമായ തി അത്ലട്ടിക്ക് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് വിയാറയല്‍ താരമായ നിക്കോളാസ് ജാക്ക്സണ്‍ എട്ടു വര്‍ഷത്തെ കരാറില്‍ ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടു.റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനു വേണ്ടി ചെല്‍സി നല്‍കാന്‍ സമ്മതിച്ച തുക 35 മില്യൺ യൂറോ ആണ്.ചെൽസിയുടെ മാനേജരായതിന് ശേഷമുള്ള തന്റെ ആദ്യ സൈനിംഗിനെ സ്വാഗതം ചെയ്യാനൊരുങ്ങി നില്‍ക്കുകയാണ് മൗറീഷ്യോ പോച്ചെറ്റിനോ.

Another forward for Chelsea?! Blues agree terms with Villarreal star Nicolas  Jackson ahead of £29.8m move | Goal.com India

2019-ൽ വിയാറയലില്‍ ചേര്‍ന്ന താരം , 2021-ൽ ലാ ലിഗയിൽ അരങ്ങേറ്റം കുറിച്ചു.വിയ്യാറയലിനായി കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളാണ് ജാക്സൺ നേടിയത്.ജനുവരിയിൽ സതാംപ്ടണിൽ നിന്നും ബോൺമൗത്തിൽ നിന്നും താരത്തിനെ സൈന്‍ ചെയ്യാന്‍ ശ്രമം നടന്നിരുന്നു.ഖത്തറിൽ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിനെതിരെ താരം തന്‍റെ അന്താരഷ്ട അരങ്ങേറ്റവും നടത്തിയിരുന്നു.ചെല്‍സി ടീമില്‍ നിന്നും പല സജീവമായ ഫോര്‍വേഡ് താരങ്ങളും പോയത് മൂലം ടീമിനെ പോച്ചേട്ടീനോക്ക് കീഴില്‍ പുതുക്കി പണിയാന്‍ ഉള്ള തീരുമാനത്തില്‍ ആണ് മാനെജ്മെന്റ്.

Leave a comment