EPL 2022 European Football Foot Ball International Football Top News transfer news

2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിൽ നിന്ന് സൗദി അറേബ്യ പിന്മാറി

June 23, 2023

2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിൽ നിന്ന് സൗദി അറേബ്യ പിന്മാറി

2030 ഫിഫ ലോകകപ്പ് നടത്താനുള്ള  ബിഡില്‍  നിന്ന് സൗദി അറേബ്യ പിന്മാറിയതായി റിപ്പോർട്ട്. 2030-ലെ അന്താരാഷ്ട്ര ടൂർണമെന്റിന് സഹ-ആതിഥേയത്വം വഹിക്കാനുള്ള തങ്ങളുടെ പദ്ധതികൾ അവർ ഉപേക്ഷിച്ചതായി നല്‍കിയത് സ്പാനിഷ് മാധ്യമങ്ങള്‍ ആണ്.സൗദിക്കൊപ്പം ബിഡ് നല്‍കിയ രാജ്യങ്ങളില്‍ ഈജിപ്തും ഗ്രീസും ഉണ്ടായിരുന്നു.ഈജിപ്ത് ഏപ്രിലിൽ സംയുക്ത ബിഡിൽ നിന്ന് പിന്മാറുന്നതായി ദി സൺ റിപ്പോർട്ട് ചെയ്തിരുന്നു.

 

ഗ്രീസിന് വേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും തങ്ങള്‍ നല്‍കിയേക്കും എന്ന് സൗദി രാജാവ് സല്‍മാന്‍ വാക്ക് നല്‍കിയിരുന്നു.നിലവിലെ സാഹചര്യത്തില്‍ ബിഡില്‍ നിന്ന് ഗ്രീസും ഉടന്‍ തന്നെ പിന്‍മാറിയേക്കും.2030 ലോകകപ്പ്‌ നടത്തുവാന്‍ വേണ്ടി നിലവില്‍ ഫിഫക്ക് ലഭിച്ചിരിക്കുന്നത് മൊത്തം സംയുക്ത ബിഡുകള്‍ ആണ്.’ഐബീരിയൻ ബിഡ്’ എന്നറിയപ്പെടുന്ന സ്പെയിൻ, പോർച്ചുഗൽ, ഉക്രെയ്നും ഉറുഗ്വേ എന്നിവരും അവര്‍ക്കെതിരായി  അർജന്റീന, ചിലി, പരാഗ്വേ എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നല്‍കാന്‍ പോകുന്ന ബിഡുമാണ് നിലവില്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നത്.ഇതിനിടയില്‍ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Leave a comment