EPL 2022 European Football Foot Ball International Football Top News transfer news

കിലിയന്‍ എംബാപ്പേക്ക് വേണ്ടി ഇന്നലെ നടത്തിയ ചര്‍ച്ച വിജയം ; ഉടന്‍ ബിഡ് റയല്‍ സമര്‍പ്പിച്ചേക്കും

June 23, 2023

കിലിയന്‍ എംബാപ്പേക്ക് വേണ്ടി ഇന്നലെ നടത്തിയ ചര്‍ച്ച വിജയം ; ഉടന്‍ ബിഡ് റയല്‍ സമര്‍പ്പിച്ചേക്കും

പ്രശസ്ത വാർത്താ സൈറ്റായ പിഎസ്ജി കമ്മ്യൂണിറ്റിയിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് അനുസരിച്ച് പാരീസ് സെന്റ് ജെർമെയ്‌നും റയൽ മാഡ്രിഡും ഫുട്‌ബോൾ സൂപ്പർതാരം കൈലിയൻ എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ ഡീല്‍ യാഥാര്‍ത്ഥ്യം ആക്കാന്‍ പ്രയത്നിക്കുന്നു.200 മില്യണ്‍ ഫീസും ഇതുകൂടാതെ ബോണസ് ആയി 50  മില്യണ്‍ യൂറോയും നല്‍കാന്‍ ആണ് റയല്‍ പദ്ധതി ഇട്ടിരിക്കുന്നത്.ഇത് നടന്നാല്‍ നെയ്‌മര്‍ക്ക് വേണ്ടി പിഎസ്ജി നടത്തിയ ട്രാന്‍സ്ഫര്‍ തുക ഫുട്ബോള്‍ ചരിത്രത്തിലെ രണ്ടാമത്തെ വില കൂടിയ ഡീല്‍ മായി മാറിയേക്കും.

പിഎസ്ജിയുമായി ഒരു ചര്‍ച്ച നടത്താന്‍ തങ്ങള്‍ മുതിരില്ല എന്നായിരുന്നു ഇത്രയും കാലം റയലിന്റെ തീരുമാനം.എന്നാല്‍ എംബാപ്പെക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ച നടത്തിയാല്‍ അതില്‍ വലിയ കുഴപ്പം ഇല്ല എന്ന് പ്രസിഡന്റ്‌ പെരെസ് കരുതുന്നു.ഖത്തർ ഉടമകളും റയൽ മാഡ്രിഡ് പ്രതിനിധികളും തമ്മിൽ ബുധനാഴ്ച ഒരു കൂടിക്കാഴ്ച നടന്നതായും ചർച്ചകൾ പൂര്‍ത്തിയായ ഉടന്‍ തന്നെ നീക്കങ്ങള്‍ വളരെ പെട്ടെന്ന് നടത്താന്‍ ഉള്ള തീരുമാനത്തില്‍ ആണ് റയല്‍.ഒരു പക്ഷെ ഈ ആഴ്ചയില്‍ തന്നെ ഒരു ബിഡ് സമര്‍പ്പിക്കാനും റയല്‍ മടിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave a comment