ചെല്‍സി താരത്തിന്‍റെ സൈനിങ്ങ് സിറ്റി ഉടന്‍ പൂര്‍ത്തിയാക്കും
മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച്ചിന്‍റെ കാര്യത്തില്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടതായി റിപ്പോര്‍ട്ട് നല്‍കി ഈഎസ്പിഎന്‍.താരത്തിനെ സിറ്റി 25 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ തുകക്ക് ആണ് സൈന്‍ ചെയ്യാന്‍ പോകുന്നത്.ജൂലൈ അവസാനം ആരംഭിക്കുന്ന സിറ്റിയുടെ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പ്രീസീസൺ പര്യടനത്തിന് മുന്നോടിയായി കൊവാസിച് ഒരു മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും.
ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ജൂഡ് ബെല്ലിംഗ്ഹാമിനെ സൈന്‍ ചെയ്യാന്‍ സിറ്റി ശ്രമം നടത്തി എങ്കിലും ആ അവസരം റയല്‍ കൊണ്ട് പോയി.അതിനുശേഷം ബാഴ്സയിലെക്ക് ക്യാപ്റ്റന്‍ ഗുണ്ടോഗനും കൂടി പോയതോടെ എത്രയും പെട്ടെന്ന് ആ വിടവ് നികത്താനുള്ള ശ്രമത്തില്‍ ആയിരുന്നു സിറ്റി.ചെല്‍സി താരമായ കൊവാസിച്ച് പെപ്പിന്റെ ശ്രദ്ധ ആകര്‍ഷിച്ചിട്ടു കാലങ്ങള്‍ ഏറെ അയി.താരത്തിന്‍റെ പ്രൊഫൈല്‍ നിലവിലെ സിറ്റിയുടെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തും എന്ന് പെപ്പ് അകമഴിഞ്ഞ് വിശ്വസിക്കുന്നു.താരത്തിനു വേണ്ടി ആദ്യം ചെല്‍സി ആവശ്യപ്പെട്ടത് 34 മില്യന്‍ യൂറോ ആയിരുന്നു.എന്നാല്‍ എന്നാൽ ജൂൺ 30-ന് മുമ്പ് ഒരു കരാറിലെത്താനുള്ള തിടുക്കത്തില്‍ ആയിരുന്ന ചെല്‍സി സിറ്റിയുടെ അദ്യത്തെ ബിഡ് തന്നെ സ്വീകരിച്ചു.






































