ഒടുവില്‍ ഗുണ്ടോഗന്‍ എത്തി ; അടുത്ത മാസം താരത്തിനെ ഒഫീഷ്യല്‍ ആയി അവതരിപ്പിക്കാന്‍ ബാഴ്സലോണ
ഈ സീസണില്‍ ട്രെബിൾ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ബാഴ്സലോണയിൽ ചേരാൻ ഉള്ള തീരുമാനം എടുത്ത് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഇല്‍ക്കെ ഗുണ്ടോഗന്‍.താരത്തിന് മൂന്നു വര്‍ഷത്തെ കരാര്‍ ആണ് ബാഴ്സ നല്‍കിയിരിക്കുന്നത്.കാലങ്ങള്‍ ഏറെയായി താരവും ബാഴ്സയും തമ്മില്‍ ചര്‍ച്ച നടത്താന്‍ തുടങ്ങിയിട്ട്.മാനേജര്‍ സാവി ഗുണ്ടോഗനുമായി സ്ഥിരം ഫോണില്‍ ബന്ധപ്പെടല്‍ ഉണ്ട് എന്നും വാര്‍ത്തയുണ്ടായിരുന്നു.
സിറ്റിയുമായുള്ള താരത്തിന്‍റെ കരാര്‍ ഈ മാസത്തോടെ പൂര്‍ത്തിയാകും.അത് കഴിഞ്ഞാല്‍ മാത്രമേ ബാഴ്സലോണ താരത്തിനെ ഒഫീഷ്യല്‍ ആയി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയുള്ളൂ എന്ന് ട്രാന്‍സ്ഫര്‍ വാര്‍ത്ത വിദഗ്ദന്‍ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.ഗുണ്ടോഗന്റെ വരവോടെ പെഡ്രി,ഡി യോങ്ങ്,ഗാവി ഉള്‍പ്പെടുന്ന ബാഴ്സയുടെ മിഡ്ഫീല്‍ഡ് കൂടുതല്‍ അപകടക്കാരികള്‍ ആയി മാറിയേക്കും.നിലവിലെ ടീമിലെ ഏക പോരായ്മ ഒരു ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറുടെ അഭാവം ആണ്.ആ പോസിഷനിലെക്ക് റിക്ര്യൂട്ട് ചെയ്യാന്‍ ബാഴ്സ മറ്റൊരു ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ആയ കിമ്മിച്ചിനെ കരുതി വെച്ചിട്ടുണ്ട് എന്ന് വാര്‍ത്ത ഉണ്ട് എങ്കിലും താരത്തിനെ ബയേണില്‍ നിന്ന് വിട്ടു കിട്ടണം എങ്കില്‍ വളരെ വലിയൊരു തുക തന്നെ അവര്‍ ബാഴ്സയില്‍ നിന്ന് ആവശ്യപ്പെടും.






































