സൗദി അറേബ്യയുടെ ഓഫർ ബെർണാഡോ സിൽവ നിരസിച്ചു
മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ബെർണാഡോ സിൽവക്ക് സൗദി പ്രോ ലീഗിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു.പക്ഷേ അദ്ദേഹം ഓഫർ നിരസിക്കാൻ പദ്ധതിയിടുന്നതായി ദി അത്ലറ്റിക് പറയുന്നു.2025 വരെ മാൻ സിറ്റിയുമായി സിൽവ കരാറിലേർപ്പെട്ടിരുന്നു.കഴിഞ്ഞ സീസണില്‍ സിറ്റിയുടെ വളരെ പ്രധാന താരമായി മാറിയ സില്‍വ ക്ലബുമായി വേര്‍പിരിയാനുള്ള തീരുമാനത്തില്‍ തന്നെ ആണ്.
താരത്തിനു വേണ്ടി നിരന്തരം ശ്രമം നടത്തുകയാണ് ബാഴ്സലോണയും പിഎസ്ജിയും.താരത്തിനു ബാഴ്സയിലേക്ക് മാറാന്‍ വലിയ ആഗ്രഹം ഉണ്ട് എങ്കിലും സിറ്റി താരത്തിനു വേണ്ടി ആവശ്യപ്പെടുന്ന തുക നല്കാന് നിലവില്‍ കറ്റാലന്‍ ക്ലബിന് സാധ്യമല്ല.അപ്പോള്‍ സാധ്യത പോകുന്നത് കൂടുതലും പിഎസ്ജിക്ക് അനുകൂലമായാണ്.എന്നാല്‍ മോശം മാനേജ്മെന്റും വളരെ മോശം പ്ലാനിങ്ങിനും ,കൂടാതെ ദിശയില്ലാതെ പോകുന്ന സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റിനും പേര് കേട്ട പിഎസ്ജിയിലേക്ക് പോവുക എന്നത് സില്‍വയെ പോലൊരു താരത്തിന് യാതൊരു ലാഭവും നല്കുകയില്ല.അതിനാല്‍ നിലവിലെ സാഹചര്യം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ സിറ്റിയില്‍ സില്‍വ തുടരാനുള്ള സാധ്യതയാണ് കാണുന്നത്.