EPL 2022 European Football Foot Ball International Football Top News transfer news

സൗദി പോകുന്നത് ചൈനയുടെ വഴിയെ എന്ന് യുവേഫ പ്രസിഡന്റ്

June 20, 2023

സൗദി പോകുന്നത് ചൈനയുടെ വഴിയെ എന്ന് യുവേഫ പ്രസിഡന്റ്

സൗദി അറേബ്യയിലേക്കുള്ള കളിക്കാരുടെ പലായനത്തെ യൂറോപ്യൻ ക്ലബ്ബുകൾ ഭയപ്പെടേണ്ടതില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ  പറഞ്ഞു.തങ്ങളുടെ കരിയറിന്റെ അവസാനത്തിൽ എത്തി നില്‍ക്കുന്ന്സ് താരങ്ങളില്‍ പണം ചില വഴിക്കുക എന്നത് സൗദി ക്ലബുകള്‍ ചെയ്യുന്ന  മോശം തീരുമാനം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകക്കപ്പിനു ശേഷമാണ് ഇതൊരു ട്രെന്‍ഡ് ആയി മാറിയത്.ആദ്യം റൊണാള്‍ഡോ,പിന്നീട് കരിം ബെന്‍സെമ , ഇപ്പോള്‍ ഇതാ യൂറോപ്പിലെ എല്ലാ വെറ്ററന്‍ താരങ്ങളുമായും സൗദി ക്ലബുകള്‍ ചര്‍ച്ച നടത്തി കഴിഞ്ഞിരിക്കുന്നു.കാന്‍റെ,മെന്റി,സിയെക്ക്,കൂലിബാലി എന്നീ താരങ്ങള്‍ വളരെ അടുത്ത് തന്നെ സൗദി ക്ലബുകളിലെക്ക്  മാറാന്‍ ഒരുങ്ങുകയാണ്.ഇത് കൂടാതെ മോഡ്രിച്ച്,ലെവന്‍ഡോസ്ക്കി എന്നീ സുപ്പര്‍ താരങ്ങള്‍ക്ക് വേണ്ടിയും സൗദി ക്ലബുകള്‍ വല വിരിക്കുന്നുണ്ട്‌.”ഇത് പ്രധാനമായും സൗദി അറേബ്യൻ ഫുട്ബോളിന് പറ്റിയ അബദ്ധമാണെന്ന് ഞാൻ കരുതുന്നു.അവർ അക്കാദമികളിൽ നിക്ഷേപിക്കണം, അവർ പരിശീലകരെ കൊണ്ടുവരണം, അവർ സ്വന്തം കളിക്കാരെ വളർത്തിയെടുക്കണം.കരിയർ ഏതാണ്ട് അവസാനിപ്പിച്ച കളിക്കാരെ വാങ്ങുന്നത് അത്ര നല്ല സമ്പ്രദായമല്ല.ഇതേ വഴി തന്നെയാണ് പണ്ട് ചൈനയും പിന്തുടര്‍ന്നത്.അതില്‍ വലിയ കാര്യം ഇല്ല എന്ന് ചൈന തന്നെ നമുക്ക് കാണിച്ചു തന്നതാണ്.”അദ്ദേഹം കൂട്ടിച്ചേർത്തു

Leave a comment