EPL 2022 European Football Foot Ball International Football Top News transfer news

2024ൽ ആൻസലോട്ടി ബ്രസീൽ മാനേജരാകും !!!!!!!!!!!!!

June 20, 2023

2024ൽ ആൻസലോട്ടി ബ്രസീൽ മാനേജരാകും !!!!!!!!!!!!!

2024-ൽ  ബ്രസീലിയൻ ദേശീയ ടീമിന്റെ നിയന്ത്രണം റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസെലോട്ടി ഏറ്റെടുക്കുമെന്ന് ബ്രസീലിയന്‍ മാധ്യമം ആയ ജിഈ ഗ്ലോബോ വെളിപ്പെടുത്തി.കഴിഞ്ഞ തവണ വന്ന പോലെ ഒരു റൂമര്‍ ആവാന്‍ വഴിയില്ല,എന്തെന്നാല്‍ ഇതേ വാര്‍ത്ത സ്പാനിഷ് മാധ്യമങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങളും പ്രസിദ്ധീകരിച്ച് കഴിഞ്ഞിരിക്കുന്നു.ജനുവരിയിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് അവര്‍ പറയുന്നത്.

 

2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന് ശേഷം മാനേജർ സ്ഥാനം ഒഴിഞ്ഞ ടിറ്റെയുടെ പിൻഗാമിയാകാനുള്ള മാനേജര്‍മാരുടെ ലിസ്റ്റില്‍ അൻസെലോട്ടി ഒന്നാം സ്ഥാനത്താണ്.ഇപ്പോള്‍ ഇടക്കാല ബോസായി റാമോൺ മെനെസസുമായി പ്രവർത്തിക്കുന്നുണ്ട്.അന്‍സലോട്ടിയുമായി ഈ സീസണില്‍ പല തരത്തിലുള്ള ചര്‍ച്ചയും ബ്രസീല്‍ ഫുട്ബോള്‍ ബോര്‍ഡ് നടത്തിയിരുന്നു. എന്നിരുന്നാലും, 2024 ൽ കരാർ അവസാനിക്കുന്നത് വരെ സാന്റിയാഗോ ബെർണബ്യൂവിൽ തുടരാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a comment