എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഗ്രീസിനെ മറികടന്നു ഫ്രാന്‍സ്
ഫ്രാന്‍സ് നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗ്രീസിനെതിരെ 1-0 ന് ജയിച്ച് കേറി ഗ്രീസ്.തുടര്‍ച്ചയായ നാലാം വിജയത്തോടെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു തന്നെയാണ് ഫ്രാന്‍സ്.ആറു പോയിന്റുമായി ഗ്രീസ് രണ്ടാം സ്ഥാനത്തും.55 ആം മിനുട്ടില്‍ ഒരു പെനാല്‍റ്റി ഷോട്ടിലൂടെ എംബാപ്പേയാണ് ഫ്രാന്‍സിനു വിജയം നേടി കൊടുത്തത്.
ക്ലബ്ബിനും രാജ്യത്തിനുമായി 54 ഗോളുകളുമായി ഒരു സീസണിലെ ഏറ്റവും മികച്ച മാച്ച് സ്റ്റാറ്റ്സ് കാഴ്ച്ചവെക്കുന്ന ഫ്രഞ്ച് താരമായി മാറി കിലിയന്‍.1957-58ൽ ജസ്റ്റ് ഫോണ്ടെയ്ൻ സ്ഥാപിച്ച റെക്കോര്‍ഡ് ആണ് യുവ താരം മറികടന്നത്.തുടക്കം മുതല്‍ക്ക് തന്നെ ആക്രമിച്ച് കളിച്ചു എങ്കിലും ഗ്രീസ് വല കണ്ടെത്താന്‍ ഫ്രാന്‍സ് മുന്നേറ്റ നിര ഏറെ പാടുപ്പെട്ടു.ഒരു ഗോള്‍ വഴങ്ങി എങ്കിലും മത്സരത്തിലേക്ക് തിരിച്ചു വരുന്നതിനു വേണ്ടി വീണ്ടും പ്രവര്‍ത്തനം നടത്തിയ ഗ്രീസിന് തിരിച്ചടിയായി കൊണ്ട് അവരുടെ പ്രതിരോധ താരമായ കോൺസ്റ്റാന്റിനോസ് മാവ്പനോസ് റെഡ് കാര്‍ഡ് കണ്ടു പുറത്തായി.കോലോ മുനിയെ ഫൗള്‍ ചെയ്തതിനാല്‍ ആണ് താരത്തിനെ റഫറി മത്സരത്തില്‍ നിന്നും പുറത്താക്കിയത്.സെപ്തംബർ 7 ന് ഗ്രീസ് നെതർലൻഡ്സിനെ നേരിടാന്‍ പോകുമ്പോള്‍ ഫ്രാന്‍സിന്റെ അടുത്ത മത്സരത്തിലെ എതിരാളി അയർലൻഡ് ആണ്.