EPL 2022 European Football Foot Ball International Football Top News transfer news

സൗദിയിലേക്ക് കുടിയേറാന്‍ ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്റി

June 19, 2023

സൗദിയിലേക്ക് കുടിയേറാന്‍ ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്റി

ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡി സൗദി അറേബ്യൻ ടീമായ അൽ-അഹ്‌ലിയുമായി വ്യക്തിപരമായ നിബന്ധനകൾ സമ്മതിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ സീസണില്‍ പരിക്കും ഫോം ഇലായ്മയും മറ്റും അലട്ടുന്ന താരത്തിന്‍റെ സ്റ്റാര്‍ട്ടിങ്ങ് പൊസിഷന്‍ കെപ അരിസാബലാഗ കൈയടക്കിയിരുന്നു.താരത്തിന്‍റെ ചെല്‍സിയുമായുള്ള കരാര്‍ പൂര്‍ത്തിയാവാന്‍  ഇനിയും രണ്ട് വർഷം ബാക്കിയുണ്ട്, എന്നാൽ ക്ലബിന്റെ വിപുലീകരണ വാഗ്ദാനം അദ്ദേഹം നിരസിച്ചു.

Edouard Mendy 'agrees terms over Chelsea exit'

ഹ്യൂഗോ ലോറിസിന്റെ പിൻഗാമിയായി ടോട്ടൻഹാം ഹോട്സ്പർ മെൻഡിയെ സൈന്‍ ചെയ്യാന്‍ ലക്‌ഷ്യം ഇട്ടിരുന്നു എങ്കിലും ഫാബ്രിസിയോ റൊമാനോ നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗദി അറേബ്യയിലേക്കുള്ള ഒരു നീക്കം പൂർത്തീകരണത്തിന്റെ വക്കിലാണ് സെനഗല്‍ താരം.ട്രാന്‍സ്ഫര്‍  ഫീസുമായി ബന്ധപ്പെട്ട് ചെൽസിയുമായി ചർച്ചകളുടെ അവസാന ഘട്ടത്തിലിരിക്കുന്ന അൽ-അഹ്‌ലിയുമായുള്ള മൂന്ന് വർഷത്തെ കരാറിന് 31-കാരൻ പച്ചക്കൊടി കാട്ടിയതായി റൊമാനോ വെളിപ്പെടുത്തിയിരിക്കുന്നു.

Leave a comment