EPL 2022 European Football Foot Ball International Football Top News transfer news

പിഎസ്ജിയുടെ മാനേജര്‍ ആയി ചുമതല ഏല്‍ക്കാന്‍ ലൂയി എന്‍റിക്കെ

June 19, 2023

പിഎസ്ജിയുടെ മാനേജര്‍ ആയി ചുമതല ഏല്‍ക്കാന്‍ ലൂയി എന്‍റിക്കെ

പാരീസ് സെന്റ് ജെർമെയ്‌നിലേക്ക്  ഉടൻ തന്നെ ഒരു പുതിയ മാനേജർ എത്തിയേക്കും.മുന്‍ ബാഴ്സ – സ്പെയിന്‍ മാനേജര്‍ ആയിരുന്ന ലൂയിസ് എൻറിക്കെ ആണത്.ഇരു കക്ഷികളും നടത്തിയ ചര്‍ച്ചയില്‍ വളരെ നല്ല പുരോഗതി കണ്ടതായി  ഇന്നലെ ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തര്‍  ലോകക്കപ്പില്‍ നിന്നുള്ള അപ്രതീക്ഷിതമായ പുറത്താവലിന് ശേഷം സ്പാനിഷ് ബോര്‍ഡ് ലൂയിയെ മാനേജര്‍ സ്ഥാനത് നിന്ന് പുറത്താക്കിയിരുന്നു.

 

റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് വർഷത്തേക്ക് ഉള്ള കരാറില്‍ ആണ് എന്‍റിക്കെ പിഎസ്ജിയുമായി ഒപ്പിടാന്‍ പോകുന്നത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ പിഎസ്ജി എടുത്ത   എല്ലാ സ്പോര്‍ട്ടിങ്ങ് തീരുമാനങ്ങളും വലിയ അബദ്ധങ്ങള്‍ ആയി മാറുകയായിരുന്നു.ലൂയി എന്‍റിക്കെയെ കൊണ്ട് വരാന്‍ പോകുന്നതും  അങ്ങനത്തെ ഒരു അബദ്ധം  ആയി തന്നെ ആണ് മിക്ക ഫ്രഞ്ച് മാധ്യമങ്ങളും പറയുന്നത്.അതിനു ഒരു പ്രധാന കാരണം അദ്ദേഹത്തിന്റെ സ്പെയിനിലെ പ്രകടനം ആണ്.ലോകക്കപ്പിനുള്ള ടീമില്‍ മിക്ക ബാഴ്സ താരങ്ങളെയും സ്പെയിന്‍ ടീമില്‍  കളിപ്പിച്ച അദ്ദേഹത്തിന് എതിര്‍ ടീമുകളുടെ പ്രെസ്സിംഗ് ഗെയിമിനു മറുപടി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അത് തന്നെ ആണ് അദ്ദേഹത്തിന്റെ ഗെയിം പ്ലാനിലെ ഏറ്റവും വലിയ പോരായ്മയും.

Leave a comment