ജൂലിയൻ നാഗെൽസ്മാനും പിഎസ്ജിയും തമ്മില്‍ ഉള്ള ചര്‍ച്ച വഴിമുട്ടി !!!!
മുൻ ബയേൺ മ്യൂണിക്ക് മാനേജർ നാഗെൽസ്മാന്‍ പിഎസ്ജിയിലേക്ക് പോകാനുള്ള സാധ്യതകള്‍ വിരളം ആയിരിക്കുന്നു.ട്രാൻസ്ഫർ വാർത്തകളുടെ കൃത്യമായ റിപ്പോർട്ടിംഗിന് പേരുകേട്ട ഫാബ്രിസിയോ റൊമാനോ, ജൂലിയൻ നാഗൽസ്മാനും പിഎസ്ജിയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതായി വെളിപ്പെടുത്തിയത് ഇന്നലെ ആയിരുന്നു.പിഎസ്ജി നിലവില്‍ മറ്റ് ഓപ്ഷനുകള്‍ തിരയുകയാണ് എന്നും റൊമാനോ വെളിപ്പെടുത്തി.
ആര്‍ബി ലെപ്സിഗില്‍ മികച്ച പ്രകടനം നടത്തിയതിനു ശേഷം ബയേണില്‍ വന്ന നാഗല്‍സ്മാന് വിചാരിച്ച ഫോമിലേക്ക് ടീമിനെ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.അദ്ദേഹത്തിനെ സീസണിന്റെ പകുതിക്ക് വെച്ച് ബയേണ്‍ സാക്ക് ചെയ്തിരുന്നു.അതിനു ശേഷം നാഗല്‍സ്മാനുമായി പിഎസജി,ടോട്ടന്‍ഹാം ചെല്‍സി എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു.അദ്ദേഹം ടോട്ടന്‍ഹാമുമായി സൈന്‍ ചെയ്യാന്‍ വളരെ അടുത്ത് എത്തി എങ്കിലും ജര്‍മന്‍ മാനേജറുടെ സാലറി വളരെ കൂടുതല്‍ ആണ് എന്ന കാരണത്താല്‍ അദ്ദേഹത്തിന് പകരം നിലവിലെ സെല്ടിക് മാനേജര്‍ ആയ ആംഗേ പോസ്‌റ്റെകോഗ്ലോയെ സൈന്‍ ചെയ്തു കഴിഞ്ഞു.2023 ജൂലൈ 1 ന് അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്‌സ്‌പറിൽ മുഖ്യ പരിശീലകനായി തന്‍റെ പ്രവര്‍ത്തനം ആരംഭിക്കും.