ലെന്ഗ്ലറ്റിനെ സൈന് ചെയ്യില്ല; ബാഴ്സയിലേക്ക് തിരിച്ചു വരാന് ഒരുങ്ങി ഫ്രഞ്ച് താരം
ലോൺ സ്പെൽ പൂർത്തിയാക്കിയ ശേഷം ക്ലെമന്റ് ലെങ്ലെറ്റ് ബാഴ്സലോണയിലേക്ക് മടങ്ങുകയാണെന്ന് ടോട്ടൻഹാം ഹോട്സ്പർ സ്ഥിരീകരിച്ചു.ബാഴ്സ ടീമില് തന്റെ സ്ഥാനം നഷ്ട്ടപ്പെട്ട ഫ്രാൻസ് ഇന്റർനാഷണൽ താരം ഈ സീസണില് ടോട്ടന്ഹാമില് ലോണില് ചിലവഴിക്കുകയായിരുന്നു.താരത്തിനെ ആദ്യം വാങ്ങാനുള്ള തീരുമാനം ആണ് ടോട്ടന്ഹാം അറിയിച്ചിരുന്നത് എങ്കിലും ഇപ്പോള് ലണ്ടന് ക്ലബ് തങ്ങളുടെ തീരുമാനത്തില് മാറ്റം വരുത്തിയിരിക്കുന്നു.
ലെന്ഗ്ലട്ടിനൊപ്പം അർനൗട്ട് ദൻജുമയും ലോണ് കാലാവധി പൂര്ത്തിയാക്കി തന്റെ ക്ലബ് ആയ വിയാറയലിലെക്ക് മടങ്ങും.ലെന്ഗ്ലറ്റ് മടങ്ങി വരുന്നത് ബാഴ്സക്ക് നേരിയ തലവേദന സൃഷ്ട്ടിക്കും. ഇതിനകം തന്നെ ടീം കാമ്പില് സെന്റര് ബാക്ക് പൊസിഷന് കളിക്കാന് വേണ്ടി മാത്രം റൊണാൾഡ് അറൂഹോ, എറിക് ഗാർസിയ, ജൂൾസ് കൗണ്ടെ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ ഇപ്പോള് ഇതാ ഇനിഗോ മാര്ട്ടിനെസും , സാവിക്ക് വേണ്ടുവോളം താരങ്ങള് കൈയ്യില് ഉണ്ട്.ഇതിനിടക്ക് ലെന്ഗ്ലട്ടിന്റെ വരവ് ബാഴ്സ എങ്ങനെ കൈകാര്യം ചെയ്യും എന്നത് കാത്തിരുന്നു കാണണം.






































