വീണ്ടും സെമിയില്‍ അടി തെറ്റി ഇറ്റലി ; സ്പെയിന്‍ ഫൈനലില്‍ ക്രോയേഷ്യയെ നേരിടും
വ്യാഴാഴ്ച ഇറ്റലിക്കെതിരെ 2-1 ന് ജയം നേടി കൊണ്ട് സ്പെയിൻ തുടർച്ചയായ രണ്ടാം നേഷൻസ് ലീഗ് ഫൈനലിൽ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തു.രണ്ട് വർഷം മുമ്പ് ഫൈനലിൽ ഫ്രാൻസിനോട് തോറ്റ സ്പെയിന്‍ ഇത്തവണ പുതിയ കോച്ച് ആയ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കീഴില്‍ ഒരു ബ്രാന്‍ഡ് ന്യൂ ടീമുമായി ഞായറാഴ്ച റോട്ടർഡാമിൽ ക്രൊയേഷ്യയെ നേരിടും. വെങ്കല മെഡലിനായി ഇറ്റലി ആതിഥേയരായ നെതർലാൻഡിനെ നേരിടും.
പ്രതിരോധത്തിലെ പിഴവ് മുതലാക്കി സ്‌പെയിൻ മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ലീഡ് നേടി.യെറെമി പിനോയായിരുന്നു സ്പെയിനിനു വേണ്ടി ഗോള്‍ കണ്ടെത്തിയത്.എന്നാല്‍ എട്ടു മിനുട്ടിനുളില്‍ തന്നെ റോബിൻ ലെ നോർമൻഡ് വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച പെനാല്‍ട്ടിയില്‍ നിന്ന് സ്കോര്‍ ചെയ്തു കൊണ്ട് സിറോ ഇമൊബൈൽ ഇറ്റലിക്ക് സമനില സമ്മാനിച്ചു.മത്സരം അധിക സമയത്തേക്ക് പോകുമെന്ന് തോന്നിച്ചു എങ്കിലും റോഡ്രിയുടെ ഉഗ്രൻ ഷോട്ടിലൂടെ രണ്ട് ഡിഫൻഡർമാരിൽ നിന്ന് ഡിഫ്ലക്റ്റ് ചെയ്തു കൊണ്ട് തന്‍റെ മുന്നില്‍ വീണ പന്തിനെ വളരെ ശ്രദ്ധയോടെ വലയിലേക്ക് തട്ടിയിട്ടു കൊണ്ട് ജോസേലു മത്സരത്തിലെ ഹീറോയായി.






































