2023/24 സീസണിലെ ഇപിഎൽ ഫിക്ചർ പുറത്ത്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഇപിഎൽ) 2023-24 സീസണിലേക്കുള്ള ഫിക്ചർ ഷെഡ്യൂൾ ഇന്ന് ഔദ്യോഗികമായി പുറത്തിറക്കി. ആഗസ്റ്റ് 11 ന് മാൻ സിറ്റി പുതുതായി പ്രമോട്ടുചെയ്ത ബേൺലിയെ നേരിടുന്നതോടെ പ്രീമിയർ ലീഗ് ആരംഭിക്കും.മാൻ സിറ്റി ഇതിഹാസ താരം വിൻസെന്റ് കമ്പനിയാണ് ബേൺലിയെ നയിക്കുന്നത്.അതിനാല്‍ ഒരു മികച്ച പോരാട്ടം ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ തന്നെ കാണാന്‍ ആകും.
ഇരു ടീമുകളും മാര്ച് പതിനെട്ടില്‍ എഫ്എ ക്വാര്‍ട്ടര്‍ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ആറു ഗോളിന് ബേൺലിയെ സിറ്റി തകര്‍ത്തു വിട്ടിരുന്നു.എന്നാല്‍ ആ അവസ്ഥയില്‍ നിന്ന് നിലവിലെ ടീം വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്.ഓഗസ്റ്റ് 13നു ആണ് പ്രീമിയര്‍ ലീഗിലെ ആദ്യത്തെ ആവേശകരമായ പോരാട്ടം(ചെൽസി vs ലിവർപൂള്‍). അതേസമയം, ആഗസ്റ്റ് 12 ന്, ന്യൂകാസിലും ആസ്റ്റൺ വില്ലയും തമ്മിലുള്ള ഏറ്റുമുട്ടലും കാണികളെ ആവേശത്തില്‍ ആഴ്ത്തും.അടുത്ത സീസണിൽ യൂറോപ്പ്യന്‍ ലീഗ് കളിക്കാന്‍ യോഗ്യത നേടിയ ഇരു കൂട്ടരും വമ്പിച്ച ആത്മവിശ്വാസത്തില്‍ ആണ് അടുത്ത സീസണിലേക്ക് കാലു വെക്കുന്നത്.






































