ആദ്യ ഇലവനില്‍ സ്ഥാനം നഷ്ട്ടപ്പെട്ട കൈല്‍ വാക്കര്‍ സിറ്റി വിടാന്‍ ഒരുങ്ങുന്നു
മാൻ സിറ്റി ഡിഫൻഡർ കെയ്ൽ വാക്കർ സിറ്റിയോട് വിട പറയാന്‍ ഒരുങ്ങുന്നു.ഈ സീസണിന്റെ പകുതി വരെ സിറ്റി ലൈനപ്പില്‍ ഇടം കണ്ടെത്തിയ ഇംഗ്ലീഷ് താരത്തിനെ പെപ്പ് അകാഞ്ചിയുടെ വരവോടെ ടീമില്‍ നിന്നും തള്ളി.പെപ്പിന്റെ പുതിയ സിസ്റ്റത്തിനു കൂടുതല്‍ അനുയോജ്യം സ്വിസ്സ് താരം ആണ്.സീസണിലെ എല്ലാ പ്രധാന മത്സരങ്ങളിലും അകാഞ്ചി തന്നെ ആയിരുന്നു ലെഫ്റ്റ് ബാക്ക് റോളില്‍ കളിച്ചത്.
എന്നാല്‍ ഇന്റർ മിലാനുമായുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാത്തത് വാക്കറെ നല്ല രീതിയില്‍ വിഷമിപ്പിച്ചു.സിറ്റിയില്‍ തനിക്ക് ഇനി ഇടം ഇല്ല എന്ന് മനസിലാക്കിയ വാക്കര്‍ ഈ സമ്മറില്‍ തന്റെ കരിയര്‍ തുടരാന്‍ വേറെ ക്ലബുകള്‍ നോക്കി കൊണ്ടിരിക്കുകയാണ്.താരത്തിന്റെ ജന്മനാട്ടിലെ ക്ലബ് ആയ ഷെഫീൽഡ് യുണൈറ്റഡ് വാക്കറുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്.നിലവിലെ സാഹചര്യം കണക്കില്‍ എടുത്ത് താരം ഷെഫീല്‍ഡില്‍ കളിക്കാനുള്ള സാധ്യതയാണ് കാണുന്നത്.എന്നാല്‍ പ്രമുഖ ഇംഗ്ലീഷ് പത്രമായ ടോക്ക് സ്പോര്‍ട്ട് ഇന്ന് നല്കിയ റിപ്പോര്‍ട്ട് പ്രകാരം സൗദി ക്ലബുകളും താരത്തിന്റെ എജന്റുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നുണ്ട്.






































