EPL 2022 Foot Ball International Football Top News transfer news

പെപ് ഗാർഡിയോള 2025-ൽ മാൻ സിറ്റി വിടുന്നത് പരിഗണിക്കുന്നു

June 12, 2023

പെപ് ഗാർഡിയോള 2025-ൽ മാൻ സിറ്റി വിടുന്നത് പരിഗണിക്കുന്നു

2025-ൽ തന്റെ നിലവിലുള്ള കരാർ അവസാനിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു പുതിയ കരാർ ഒപ്പിടാനുള്ള തീരുമാനത്തില്‍ അല്ല പെപ്പ് ഗാര്‍ഡിയോള.വാര്‍ത്ത പുറത്തു വിട്ടത് പ്രമുഖ കായിക മാധ്യമം ആയ ഈഎസ്പിഎന്‍ ആണ്.സിറ്റിയിലെ സ്പെല്‍ കഴിഞ്ഞാല്‍  ഗാർഡിയോളയ്ക്ക് ദേശീയ ടീം ജോലി ഏറ്റെടുക്കാൻ  ഉള്ള പദ്ധതിയുണ്ട് എന്നും ഈഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

നാല് വർഷം ബാഴ്‌സലോണയിലും മൂന്ന് വർഷം ബയേണിന്റെ മാനേജരായും പ്രവർത്തിച്ച ഗാര്‍ഡിയോള സിറ്റിയിലേക്ക് വരുന്നത് 2016 ല്‍ ആണ്.ഏഴു കൊല്ലം സിറ്റിയില്‍ പ്രവര്‍ത്തിച്ച പെപ്പ് ടീമിന്‍റെ മുഖച്ഛായ തന്നെ മാറ്റി.തുടക്കത്തില്‍ സിറ്റിയില്‍ എത്ര കാലം നില്‍ക്കും എന്നതിനെ കുറിച്ച് ഒരു ഉറപ്പും പെപ്പിന് ഉണ്ടായിരുന്നില്ല.എന്നാല്‍ മാനേജ്മെന്റിന്റെയും താരങ്ങളുടെയും കൂടാതെ ആരാധകരുടെയും   അകമഴിഞ്ഞ പിന്തുണ ലഭിച്ച സ്പാനിഷ് കോച്ച്  മാഞ്ചസ്റ്ററിലെ  ജീവിതം വളരെ അധികം ആസ്വദിക്കുന്നു.അദ്ധേഹത്തെ നഷ്ട്ടപ്പെടുത്താന്‍ ഒരു തരത്തിലും സിറ്റിക്ക്  താല്പര്യം ഇല്ല എങ്കിലും അദ്ദേഹത്തിന്റെ തീരുമാനം ക്ലബ് വിടാന്‍ ആണ്  എങ്കില്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കാന്‍ ആണ്  മാനേജ്മെനടിന്റെ തീരുമാനം.

Leave a comment