“ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമെന്റുകളെക്കാള്‍ വലുത് ആണ് എനിക്ക് ഓസ്ട്രേലിയ ” – മിച്ചെല്‍ സ്റ്റാര്‍ക്ക്
ഐപിഎല്‍,ബിഗ് ബാഷ് പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്ക്കുന്നതില് തനിക്ക് ഒരു ഖേദവും ഇല്ല എന്ന് മിച്ചൽ സ്റ്റാർക്ക് വെളിപ്പെടുത്തി.ഓസ്ട്രേലിയന്‍ ടീമില്‍ കളിക്കുക എന്നത് ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് പറഞ്ഞ സ്റ്റാര്‍ക്ക് തന്റെ ഈ തീരുമാനം ഭാവിയില്‍ ഓസീസ് താരങ്ങള്‍ എല്ലാം പിന്തുടരും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
“ഐപിഎല്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.അതുപോലെ 10 വർഷം മുമ്പ് യോർക്ക്ഷെയറിൽ ഞാൻ എന്റെ സമയം ആസ്വദിച്ചു, പക്ഷേ ഓസ്ട്രേലിയന്‍ നാഷണല്‍ ടീം ആണ് എനിക്ക് എപ്പോഴും പ്രധാനപ്പെട്ടത്.പണം വരും പോകും.നൂറു വർഷത്തിലേറെയായി ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി കളിച്ചത് 500-ൽ താഴെ പുരുഷന്മാർ മാത്രമാണ്,അതില്‍ ഒരാള്‍ ഞാന്‍ ആണ് എന്നത് എനിക്ക് അതിയായ അഭിമാനം നല്കുന്നു.”‘ദി ഗാർഡിയനോട്’ ഓസീസ് പേസര്‍ പറഞ്ഞു.2015ൽ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ആണ് സ്റ്റാര്‍ക്ക് അവസാനാമായി ഐപിഎല്‍ കളിച്ചത്.






































