EPL 2022 European Football Foot Ball International Football Top News transfer news

സൗഹൃദ മത്സരത്തില്‍ യുക്രെയിന്‍ ടീമിനെ നേരിടാന്‍ ജര്‍മന്‍ നാഷണല്‍ ടീം

June 12, 2023

സൗഹൃദ മത്സരത്തില്‍ യുക്രെയിന്‍ ടീമിനെ നേരിടാന്‍ ജര്‍മന്‍ നാഷണല്‍ ടീം

യൂറോ 2024 ആതിഥേയരായ ജർമ്മനി അടുത്ത വർഷത്തെ കോണ്ടിനെന്റൽ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ തുടരുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ജര്‍മന്‍ നാഷണല്‍ ടീം  സൗഹൃദ പോരാട്ടത്തില്‍ ഉക്രെയ്നെ വെർഡർ ബ്രെമെൻസ് വെസർസ്റ്റേഡിയനിലേക്ക് സ്വാഗതം ചെയ്യുന്നു.ലോകക്കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ജര്‍മനി ടീം ഒരു അഴിച്ചു പണി നടത്താന്‍ ഒരുങ്ങുകയാണ്.

Ilkay Gundogan in action for Germany on September 26, 2022

 

മുന്‍ ബയേണ്‍ കോച്ച് ആയ ഹാന്‍സി ഫ്ലിക്ക് കൂടുതല്‍ ഒഫന്‍സീവ് ഫുട്ബോള്‍ കളിക്കുന്ന ഒരു യുവ ജര്‍മന്‍ ടീമിനെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.അതിനാല്‍ ഫ്ലിക്കില്‍ നിന്ന്  ഇന്നത്തെ മത്സരത്തില്‍ പല തരത്തിലുള്ള പരീക്ഷണങ്ങളും പ്രതീക്ഷിക്കാം.പരിക്ക് ആയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ന്യൂയര്‍ കളിച്ചേക്കില്ല.പകരം ജര്‍മന്‍ വല കാക്കാന്‍ പോകുന്നത് ടെര്‍ സ്ട്ടഗ്ന്‍ ആയിരിക്കും.ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ഗുണ്ടോഗനും ഗോസന്‍സും ജര്‍മന്‍ കാമ്പില്‍ തിരിച്ചെത്തിയിട്ടില്ല.ഈ മാസം അവസാനം ആവുമ്പോള്‍ മാത്രമേ ഇരുവരും തിരികെ എത്തുകയുള്ളൂ. ഇത് കൂടാതെ തോമസ് മുള്ളർ, മരിയോ ഗോട്‌സെ, നിക്ലാസ് സുലെ, കരിം അഡെയെമി, മാർക്കോ റിയൂസ് എന്നീ പ്രമുഖ താരങ്ങളും വിവിധ കാരണങ്ങളാല്‍ ജര്‍മന്‍ കാമ്പില്‍ ചേരാന്‍ വൈകിയേക്കും.

Leave a comment