അത്ഭുതം പ്രവര്‍ത്തിച്ച് റായിനേരി ; ഇത്തവണ സീരി ബിയില്‍
ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് നയിച്ച മാന്ത്രികന് ആയ മാനേജര്‍ ക്ലൗഡിയോ റായിനേരി വീണ്ടും ഫുട്ബോള്‍ ലോകത്ത് അത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു.കഴിഞ്ഞ സീസണില്‍ ലീഗില്‍ പതിനെട്ടാം സ്ഥാനത് സീരി എ ഫിനിഷ് ചെയ്ത ക്ലബ് സീരി ബി യിലേക്ക് കാഗിലാരി തരംതാഴ്ത്തപ്പെട്ടിരുന്നു.എന്നാല്‍ റായിനേരി കാഗിലാരിയെ തിരികെ സീരി എ യിലേക്ക് തിരികെ കൊണ്ട് വന്നിരിക്കുന്നു.
സീരി ബിയില്‍ അവര്‍ ഫിനിഷ് ചെയ്തിരിക്കുന്നത് അഞ്ചാം സ്ഥാനത് ആയിരുന്നു.ഇന്നലെ നടന്ന പ്രൊമോഷൻ പ്ലേഓഫ് രണ്ടാം പാദത്തിൽ മറ്റൊരു സീരി ബി ടീം ആയ ബാരിയെ എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു കാഗിലാരി തോല്‍പ്പിച്ചത്,അഗ്രഗേറ്റ് വിജയം 2-1.അടുത്ത സീസണില്‍ കാഗിലാരി സീരി എ കളിക്കും.അവര്‍ക്കൊപ്പം ഇറ്റാലിയന്‍ ടോപ് ലീഗിലേക്ക് 2023-24 സീസണില്‍ പ്രമോട്ടഡ് ടീമുകളായി ഫ്രോസിനോണും ജെനോവയും ഒപ്പം ചേരും.