സെനഗൽ യുവ താരം മിക്കയിൽ ഫായെയെ സൈന്‍ ചെയ്യുന്നതിന്റെ വക്കില്‍ ബാഴ്സലോണ
ക്രൊയേഷ്യൻ ടീമായ എൻകെ കുസ്തോസിജയിൽ നിന്ന് 18 കാരനായ സെന്റർ ബാക്ക് മികായിൽ ഫെയെ ബാഴ്സലോണ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.ട്രാൻസ്ഫർ റിപ്പോര്‍ട്ടര്‍ ഫാബ്രിസിയോ റൊമാനോ ഇരു ടീമുകളും തമ്മില്‍ ഉള്ള ട്രാന്‍സ്ഫര്‍ ഇടപാട് പൂർത്തിയായതായി വെളിപ്പെടുത്തിയിട്ടുണ്ട്.ഫെയിനെ സൈന്‍ ചെയ്യാന്‍ ചെൽസിയും ഡോർട്ട്മുണ്ടും ശ്രമം നടത്തിയിരുന്നു.എന്നാല്‍ അദ്ദേഹം തന്റെ ഭാവി ബാഴ്സക്ക് ഒപ്പം വേണം എന്ന നിശ്ചയത്തില്‍ ആയിരുന്നു.
പ്രതിരോധത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തിന്റെ വിളിപ്പേര് “ദി മോൺസ്റ്റർ” എന്നാണ്.2023-ൽ എൻ.കെ. കുസ്തോസിജയ്ക്കായി സൈൻ ചെയ്യുന്നതിനുമുമ്പ് സെനഗലിലെ ഡയംബേഴ്സ് എഫ്സി അക്കാദമിയിലൂടെയാണ് ഡിഫൻഡർ തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത്.സെനഗലിന്റെ അണ്ടർ 17 ടീമിനായും താരം കളിച്ചിട്ടുണ്ട്.താരത്തിന്റെ ഒപ്പിനായി ബാഴ്സലോണ 5 മില്യന്‍ യൂറോക്കാണ് കുസ്തോസിജയുമായി ഡീല്‍ ഉറപ്പിച്ചിരിക്കുന്നത്.