സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് റായ ടോട്ടന്‍ഹാമുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു
ബ്രെന്റ്‌ഫോർഡ് ഗോൾകീപ്പർ ഡേവിഡ് റായയുടെ വ്യക്തിപരമായ നിബന്ധനകൾ എല്ലാം ടോട്ടന്‍ഹാം നിറവേറ്റിയിരിക്കുന്നു.ഗോള്‍ കീപ്പറെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഒരു നേരിയ താല്പര്യം ഉണ്ടായിരുന്നു.എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഒരു ബിഡ് സമര്‍പ്പിക്കാന്‍ സാധിച്ചത് ടോട്ടന്‍ഹാമിനായിരുന്നു.ലണ്ടന്‍ ക്ലബ് ബ്രെന്‍റ്ഫോര്‍ഡ് മാനേജ്മെന്റുമായി താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ഫീസ് സംബന്ധിച്ച് ഒരു ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്.
ഡേവിഡ് റായയുടെ കരാര്‍ ബ്രെന്‍റ്ഫോര്‍ഡുമായി ഇനിയും ഒരു വര്‍ഷം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.കരാർ നീട്ടാനുള്ള ക്ലബിന്റെ നീക്കങ്ങള്‍ താരം നിരസിച്ചിരുന്നു.താരത്തിന് ക്ലബ് ഇട്ടിരിക്കുന്ന വില 40 മില്യൺ പൗണ്ട് ആണ്.ഈ സമ്മറില്‍ ബ്രെന്‍റ്ഫോര്‍ഡ് വിട്ടു പോകുന്ന ഏക താരവും റായയാണ് എന്ന് ബ്രെന്റ്‌ഫോർഡ് ബോസ് തോമസ് ഫ്രാങ്ക് വെളിപ്പെടുത്തി.ബ്രെന്റ്‌ഫോർഡ് വിടാനുള്ള തന്റെ ആഗ്രഹം യൂറോപ്യൻ ഫുട്‌ബോൾ കളിക്കാനാണെന്ന് റായ ഇതിനു മുന്നേ പറഞ്ഞിട്ടുണ്ട് എങ്കിലും ടോട്ടന്‍ഹാമിലെ താരത്തിന്‍റെ ആഗ്രഹം സാധ്യമാകില്ല.സൗദി അറേബ്യയിലേക്ക് മാറാൻ നില്‍ക്കുന്ന ഹുഗോ ലോറിസിന് പകരം പ്രീമിയര്‍ ലീഗില്‍ കഴിവ് തെളിയിച്ച കീപ്പര്‍ എന്ന ടാഗില്‍ ആണ് താരത്തിനെ ടോട്ടന്‍ഹാം സൈന്‍ ചെയ്യുന്നത്.