ചെൽസി താരം മാഞ്ചസ്റ്റർ സിറ്റിയുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു
ചെൽസി മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച് മാഞ്ചസ്റ്റർ സിറ്റിയുമായി വ്യക്തിപരമായ നിബന്ധനകൾ സമ്മതിച്ചതായി രേഖപ്പെടുത്തി ഫാബ്രിസിയോ റൊമാനോ.ഇനി ആകെ ബാക്കിയുള്ളത് ട്രാൻസ്ഫർ ഫീസ് സംബന്ധിച്ച് ക്ലബ്ബുകൾ തമ്മില്‍ ഉള്ള ചര്‍ച്ചയാണ്.ബ്ലൂസുമായുള്ള ക്രൊയേഷ്യൻ മിഡ്‌ഫീൽഡറുടെ നിലവിലെ കരാർ 2023-24 സീസണോടെ പൂര്‍ത്തിയാകും.ടീമില്‍ വലിയ അഴിച്ചു പണി നടത്താന്‍ ഒരുങ്ങുന്ന ചെല്‍സി അനേകം താരങ്ങളെ പുറത്താക്കാന്‍ ഒരുങ്ങുകയാണ്.അതില്‍ കൊവാസിച്ചും ഉണ്ട്.
ഈ 2022-23 സീസണിലും ബ്ലൂസിനു വേണ്ടി താരം നന്നായി തന്നെ കളിച്ചു.ചെൽസിക്ക് വേണ്ടി 221 മത്സരങ്ങൾ കോവാസിച് ഇതുവരെ കളിച്ചിട്ടുണ്ട്. 2021 യുവേഫ ചാമ്പ്യൻസ് ലീഗും 2019 യുവേഫ യൂറോപ്പ ലീഗും ഉൾപ്പെടെ ബ്ലൂസിനൊപ്പം നാല് ട്രോഫികൾ അദ്ദേഹം നേടിയിട്ടുണ്ട്.സിറ്റി മിഡ്ഫീല്‍ഡര്‍ ആയ ഗുണ്ടോഗന്റെ ഭാവി എന്താകും എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയില്‍ പ്രീമിയര്‍ ലീഗില്‍ കഴിവ് തെളിയിച്ച കൊവാസിച്ച് സിറ്റിയിലേക്ക് വരുന്നത് ടീമിനെ കൂടുതല്‍ ശക്തര്‍ ആക്കും എന്ന് പെപ്പ് കരുതുന്നു.കൂടാതെ താരം തന്‍റെ സിറ്റിയിലെ പോസഷന്‍ ഗെയിമിന് അനുയോജ്യന്‍ ആയ മിഡ്ഫീല്‍ഡര്‍ ആണ് എന്നും അദ്ദേഹം വിശ്വസിക്കുന്നു.






































