Foot Ball International Football ISL Top News transfer news

ബ്ലാസ്റ്റേഴ്സ് താരം നിഷു കുമാർ ഈസ്റ്റ് ബംഗാളിലേക്ക് പോകാന്‍ ഒരുങ്ങുന്നു

June 9, 2023

ബ്ലാസ്റ്റേഴ്സ് താരം നിഷു കുമാർ ഈസ്റ്റ് ബംഗാളിലേക്ക് പോകാന്‍ ഒരുങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള ഫുൾ ബാക്ക് നിഷു കുമാറിനെ സ്വാഗതം ചെയ്യാൻ ഈസ്റ്റ് ബംഗാൾ ഒരുങ്ങുന്നു.2020ൽ ബെംഗളൂരു എഫ്‌സിയിൽ നിന്ന് ബ്ലാസ്ട്ടേഴ്സിലേക്ക് വന്ന താരം വരാനിരിക്കുന്ന സീസണുകളില്‍ തങ്ങളുടെ പദ്ധതികളില്‍ ഇല്ല എന്ന് കേരള ടീം മാനേജ്മെന്റ് അറിയിച്ച് കഴിഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.ക്ലബ് ലെവലിലും നാഷണല്‍ ലെവലിലും ഒട്ടേറെ മത്സരങ്ങള്‍ കളിച്ച താരത്തിന് വിപണിയില്‍ വളരെ അധികം ഡിമാന്‍ഡ് ഉണ്ട്.

Why Bengaluru FC sacked Carlos Cuadrat and who could replace him - ESPN

 

താരത്തിനെ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട് രണ്ടു മൂന്നു ക്ലബുകള്‍ രംഗത്ത് ഉണ്ടായിരുന്നു എന്നാല്‍ ഈസ്റ്റ് ബംഗാളിൽ കാർലെസ് ക്വഡ്രാറ്റ് പുതിയതായി ചുമതലയേറ്റതിനാൽ അങ്ങോട്ട്‌ പോകാന്‍ ആണ് താരത്തിനു താല്‍പര്യം.താരത്തിനെ തന്‍റെ ടീമില്‍ ചേര്‍ത്താന്‍  കോച്ച്    കാർലെസിനും  വളരെ ഏറെ ഇഷ്ട്ടമാണ്.ഇരു കൂട്ടരും ബെങ്കളൂരു എഫ്എഫ്സിയില്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

Leave a comment