Cricket cricket worldcup Cricket-International Top News

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദം മിൽനെക്ക് ടീം കരാര്‍ നല്‍കി ന്യൂസിലാന്‍ഡ് ക്രിക്കറ്റ്‌ ബോര്‍ഡ്

June 9, 2023

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദം മിൽനെക്ക് ടീം കരാര്‍ നല്‍കി ന്യൂസിലാന്‍ഡ് ക്രിക്കറ്റ്‌ ബോര്‍ഡ്

2023-24 സീസണിനു  വേണ്ടിയുള്ള ആദ്യ ടീമിനെ ഇന്നലെ ന്യൂസ്ലാന്‍ഡ് ക്രിക്കറ്റ്‌ ബോര്‍ഡ് ഇന്നലെ പ്രഖ്യാപ്പിച്ചിരുന്നു.അഞ്ച് വർഷത്തിനിടെ ആദ്യമായി ഫാസ്റ്റ് ബൗളർ ആദം മിൽനെക്ക് ഒരു സ്ഥിരമായ കരാര്‍ നല്‍കാന്‍ കിവികള്‍ തയ്യാറായിരിക്കുകയാണ്.2021 ലെ ടി 20 ലോകകപ്പിലും 2022 ലെ ചില ടൂര്‍ണമെന്റിലും ടീമിന്റെ ഭാഗമായിരുന്നു താരം.

James Neesham Dropped from New Zealand Cricket Central Contract 2022-23

( ജെയിംസ്‌ നീഷം)

 

2017 ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് മിൽ‌നെ അവസാനമായി ഒരു അന്‍പത് ഓവര്‍ മത്സരം കളിച്ചത്.”ആദം അസാധാരണമാംവിധം കഠിനാധ്വാനം ചെയ്തു, ഈ കരാർ ഓഫർ നേടാൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല രീതിയില്‍ ആണ് അദ്ദേഹം പന്ത് എറിയുന്നത്.സമീപകാല ഹോം മത്സരങ്ങളിലും കൂടാതെ പാക്കിസ്താനിലും താരത്തിന്‍റെ പ്രകടനം ന്യൂസ്ലാന്‍ഡ് ബോര്‍ഡിന്റെ കണ്ണ് തുറപ്പിച്ചു.”കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.കഴിഞ്ഞ വർഷം പട്ടികയിൽ ഇടം നേടിയ ഫിൻ അലൻ, മാർക്ക് ചാപ്മാൻ, ബ്ലെയർ ടിക്നർ എന്നിവരെ നിലനിർത്തിയപ്പോള്‍ , നീഷാമിനെയും അജാസിനെയും ന്യൂസ്ലാന്‍ഡ് ബോര്‍ഡ്   ഒഴിവാക്കി.

Leave a comment