EPL 2022 European Football Foot Ball International Football Top News transfer news

വെസ്റ്റ് ഹാം താരത്തിന് വേണ്ടി ബാങ്ക് തകര്‍ക്കാന്‍ ഒരുങ്ങി ആഴ്സണല്‍

June 9, 2023

വെസ്റ്റ് ഹാം താരത്തിന് വേണ്ടി ബാങ്ക് തകര്‍ക്കാന്‍ ഒരുങ്ങി ആഴ്സണല്‍

ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കൈയകലത്ത് നിന്ന് നഷ്ട്ടമായ ആഴ്സണല്‍ അടുത്ത സീസണില്‍ രണ്ടും കല്‍പ്പിച്ചായിരിക്കും കളിക്കാന്‍ ഇറങ്ങുന്നത്.അതിന്‍റെ ലക്ഷണങ്ങള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നതിന് മുന്‍പ് തന്നെ കാണാനും കഴിയുന്നുണ്ട്.പ്രീമിയര്‍ ലീഗില്‍ നിന്ന് വില കൂടിയ യുവ താരങ്ങളെ ആണ് ആഴ്സണല്‍ ഈ സീസണില്‍ സൈന്‍ ചെയ്യാന്‍ നോട്ടം ഇട്ടിരിക്കുന്നത്.

 

ആഴ്സണലിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ആദ്യം ഉള്ള പേര് വെസ്റ്റ് ഹാം ക്യാപ്റ്റന്‍ ആയ ഡേക്ലാന്‍ റൈസ് ആണ്.ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ കളിക്കുന്ന താരം കഴിഞ്ഞ കുറച്ച് സീസണുകളില്‍ മികച്ച ഫോമില്‍ ആണ്.ഇപ്പോള്‍ കോണ്‍ഫറന്‍സ് ട്രോഫി നേടിയ വെസ്റ്റ് ഹാം ടീമിന്‍റെ ക്യാപ്റ്റന്‍ ആയ താരത്തിന്‍റെ മൂല്യം വളരെ ഏറെ വര്‍ധിച്ചിരിക്കുകയാണ്.താരത്തിന് വേണ്ടി ആഴ്സണല്‍ നല്‍കാന്‍ പോകുന്ന ബിഡിന്‍റെ മൂല്യം ഏകദേശം 92 മില്യണ്‍ യൂറോയാണ്.ഇത് നടന്നു കഴിഞ്ഞാല്‍ ആഴ്സണല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ സൈനിങ്ങ് ആയിരിക്കും ഇത്.താരത്തിനു വേണ്ടി യുണൈറ്റഡ്,ചെല്‍സി ടീമുകള്‍ രംഗത്ത് ഉണ്ട് എങ്കിലും നിലവില്‍ ആഴ്സണലിന് ഒപ്പം പോകാന്‍ തന്നെ ആണ് ഡേക്ലാന്‍ റൈസിന്റെ തീരുമാനം.

Leave a comment