Cricket cricket worldcup Cricket-International Top News

“ട്രാവിസ് ഹെഡ് ബാറ്റ് വീശുന്നത് ഗില്‍ ക്രിസ്റ്റിനെ പോലെ ” – റിക്കി പോണ്ടിങ്ങ്

June 8, 2023

“ട്രാവിസ് ഹെഡ് ബാറ്റ് വീശുന്നത് ഗില്‍ ക്രിസ്റ്റിനെ പോലെ ” – റിക്കി പോണ്ടിങ്ങ്

ലണ്ടനിലെ ആദ്യ ദിനത്തിലെ ഗംഭീര സെഞ്ചുറിയോടെ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ആരാധാകരുടെ മനസ്സ് കവര്‍ന്നിരിക്കുകയാണ് ട്രാവിസ് ഹെഡ്.ഇംഗ്ലണ്ടിലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും കരിയറിലെ ആറാമത്തെ സെഞ്ചുറിയും താരം നേടിയത് ഓസീസിന് വളരെ വേണ്ടപ്പെട്ട സമയത്ത് തന്നെ ആയിരുന്നു.അദ്ദേഹം ആണ് കളിയുടെ ഗതി മാറിയത്.174 പന്തില്‍ നിന്ന്  163 റണ്‍സ് ആണ് താരം നേടിയത്.

 

മത്സരശേഷം ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ സഹതാരവും ഓസീസ് ഇതിഹാസവും കൂടിയായ ആഡം ഗില്‍ക്രിസ്റ്റിനെ ഓര്‍മിപ്പിക്കും വിധത്തില്‍ ആയിരുന്നു ട്രാവിസ് ഹെഡ് ബാറ്റ് വീശിയത് എന്ന് പോണ്ടിങ്ങ് പറഞ്ഞു.”കളിക്കനുസരിച്ച് അവന്റെ ആത്മവിശ്വാസം വളരുകയാണ്.ഓരോ കളിയും പൂര്‍ത്തിയാവുംതോറും സ്‌ട്രൈക്ക് റേറ്റ് ഉയർന്നുകൊണ്ടേയിരിക്കുന്നു.ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവും കൂടുതല്‍ വേണ്ട ക്വാളിറ്റി ആണിത്.എന്‍റെ സഹ താരമായ ഗിലി ഇതേ രീതിയില്‍ ബൗളർമാരിൽ അതീവ  സമ്മർദ്ദം ചെലുത്തിയിരുന്നു.ട്രാവിസിന്റെ ഇപ്പോഴത്തെ ഫോം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ ഗില്‍ക്രിസ്റ്റിനെക്കാള്‍ വേഗത്തില്‍ സ്കോര്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്.”ഐസിസി വെബ്‌സൈറ്റിനോട് പോണ്ടിങ്ങ് വെളിപ്പെടുത്തി.

Leave a comment