“രോഹിത് ശര്‍മയുടെ ബലഹീനത വ്യക്തം ” – രവി ശാസ്ത്രി
ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബൗൾ ചെയ്യാൻ തിരഞ്ഞെടുത്തതിലൂടെ രോഹിത് ശർമ്മ തന്റെ ബലഹീനത കാണിച്ചു എന്ന് മുൻ കോച്ച് രവി ശാസ്ത്രി വെളിപ്പെടുത്തി.വെറ്ററൻ ഓഫ്സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കി ഒറ്റ സ്പിന്‍ ബോളറെ ഉള്‍പ്പെടുത്തിയതും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വരുത്തിയ പിഴവ് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ സെഷനില്‍ വലിയ തിരിച്ചടികള്‍ നേരിട്ടിട്ടും ഓസീസ് ബാറ്റ്സ്മാന്മാര് മികച്ച രീതിയില്‍ ബാറ്റ് വീശി എന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.”കളിയില്‍ ഇപ്പോള്‍ മേല്‍ക്കൈ ഓസീസിന് തന്നെ ആണ്.അവര്‍ ഇന്ത്യക്ക് മേല്‍ ആതിപത്യം സ്ഥാപ്പിച്ചു കഴിഞ്ഞു.സാഹചര്യങ്ങള്‍ മാറ്റി എടുക്കാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് നന്നായി പ്രയത്നിക്കേണ്ടി വരും.”ശാസ്ത്രി ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ ഐസിസിക്ക് നല്കിയ അഭിമുഖത്തില്‍ ആണ് ഇങ്ങനെ പറഞ്ഞത്.






































