EPL 2022 European Football Foot Ball International Football Top News transfer news

മെസ്സിയുടെ ബാഴ്സലോണ ട്രാന്‍സ്ഫര്‍ നാടകത്തിനു അന്ത്യം ; ഇനി നെയ്‌മറിന്റെ ഊഴം

June 8, 2023

മെസ്സിയുടെ ബാഴ്സലോണ ട്രാന്‍സ്ഫര്‍ നാടകത്തിനു അന്ത്യം ; ഇനി നെയ്‌മറിന്റെ ഊഴം

ഇന്റർ മിയാമിയിൽ ചേരാനുള്ള ലയണൽ മെസ്സിയുടെ തീരുമാനത്തെത്തുടർന്ന്, എഫ്‌സി ബാഴ്‌സലോണ അവരുടെ ട്രാൻസ്ഫർ പ്ലാനുകളിൽ അനിശ്ചിതത്വത്തിലാണ്.ഇത്രയും കാലം മെസ്സി ആയിരുന്നു അവരുടെ പ്ലാന്‍ എ.ഇനി എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പത്തില്‍ ആണവര്‍.ഇന്ന് രാവിലത്തെ ഹോട്ട് ന്യൂസ്‌ എന്തെന്നാല്‍ മുന്‍ ബാഴ്സലോണ താരമായ നെയ്‌മര്‍ ബാഴ്സയിലെക്ക് തിരികെ വരാനുള്ള താല്‍പര്യം അറിയിച്ചിരിക്കുന്നു എന്നതാണ്.

 

താരവുമായി ബാഴ്സ കുറച്ചു ദിവസങ്ങള്‍ ക്ക് മുന്നേ ബന്ധപ്പെട്ടിരുന്നു എങ്കിലും അദ്ദേഹത്തിന്റെ വേതനം കുറക്കാന്‍ താരം തയ്യാറായിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ കാറ്റലോണിയയിലേക്ക് മടങ്ങിവരാൻ ബ്രസീലിയൻ ഇന്റർനാഷണൽ താൽപ്പര്യപ്പെടുന്നുവെന്നും അതിനായി തന്റെ ശമ്പളം കുറയ്ക്കാൻ തയ്യാറാണെന്നും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് പ്രമുഖ സ്പാനിഷ് കായിക പത്രമായ സ്പോര്‍ട്ട് ആണ്.ലെഫ്റ്റ് വിങ്ങില്‍ നല്ലൊരു ഡ്രിബ്ലറെ ആവശ്യം ഉണ്ടെന്നു സാവി ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നെയ്മര്‍ എല്ലാ തരത്തിലും ഇതിനു പറ്റിയ ഓപ്ഷനും ആണ്.കൂടാതെ സാവിക്കൊപ്പം കളിച്ച് പരിചയവും ഉള്ള നെയ്മര്‍ ബാഴ്സക്ക് പറ്റിയൊരു മാര്‍ക്ക്വീ സൈനിങ്ങ് തന്നെ ആയിരിക്കും.

Leave a comment