അലക്സിസ് മാക് അലിസ്റ്റർ ലിവർപൂൾ മെഡിക്കൽ വിജയകരമായി പൂർത്തിയാക്കി
ബ്രൈറ്റണിൽ നിന്ന് ആൻഫീൽഡിലേക്ക് മാറുന്നതിന് മുമ്പായി അലക്സിസ് മാക് അലിസ്റ്റർ തന്റെ മെഡിക്കൽ പൂർത്തിയാക്കി.അർജന്റീന ഇന്റർനാഷണൽ താരം അങ്ങനെ യൂര്‍ഗന്‍ ക്ലോപ്പിന്റെ കളരിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്.ഒഫീഷ്യലായ ഒരു പ്രഖ്യാപനം ഉടനടി പ്രതീക്ഷിക്കുന്നു. ജൂഡ് ബെല്ലിംഗ്ഹാമിനു വേണ്ടി 100 മില്യണില്‍ അധികം ചിലവാക്കേണ്ട അവസ്ഥ വന്നപ്പോള്‍ ആണ് ലിവര്‍പൂള്‍ മക് ആലിസ്റ്ററിനെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ചത്.
ലോകക്കപ്പ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് വേണ്ടി വെറും 55 മില്യണ്‍ യൂറോ മാത്രമാണ് ലിവര്‍പൂളിനു ചിലവായത്.മറ്റൊരു അര്‍ജന്‍റ്റയിന്‍ യുവ താരമായ എന്‍സോ ഫെര്‍ണാണ്ടസിന് വേണ്ടി ചെല്‍സി ചിലവാക്കിയ തുക ഏകദേശം 127 മില്യണ്‍ യൂറോയാണ്.!!!!2019-ൽ അർജന്റീനോസ് ജൂനിയേഴ്സിൽ നിന്ന് എത്തിയ ശേഷം, മാക് അലിസ്റ്റർ ബ്രൈറ്റണിനായി 112 മത്സരങ്ങൾ കളിച്ചു, 20 തവണ സ്കോർ ചെയ്യുകയും ഒമ്പത് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തെത്തിയ ശേഷം ചരിത്രത്തിലാദ്യമായി യൂറോപ്പിലേക്ക് യോഗ്യത നേടുന്നതിന് ബ്രൈറ്റനെ സഹായിക്കുന്നതിൽ 24-കാരൻ നിർണായക പങ്ക് ആണ് വഹിച്ചത്.






































